തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഡിഎംകെയും ഒന്നിച്ചുമത്സരിക്കും; ബിജെപി- എഡിഎംകെ സഖ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ; പ്രഖ്യാപനംപാര്ട്ടി കോര്‍കമ്മിറ്റി യോഗത്തിനു ശേഷം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഡിഎംകെയും ഒന്നിച്ചുമത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മധുരയില്‍ പാര്‍ട്ടി കോര്‍കമ്മിറ്റി യോഗത്തിനു ശേഷമാണ് നദ്ദ പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയ്ക്കു ശേഷമാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























