കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ആശുപത്രി വിടും.... വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്ന് ആശുപത്രി വിടും. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ശശികല ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ മൂന്നു ദിവസങ്ങളായി ശശികലയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയില്‍നിന്നും വിടാനാവുമെന്ന് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആശുപത്രിവിട്ടാല്‍ ഏതാനും ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല കഴിഞ്ഞദിവസമാണ് ജയില്‍ മോചിതയായത്. എന്നാല്‍ കോവിഡ് ബാധിച്ചിരുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. ശശികല ആശുപത്രിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുമെന്നാണ് സൂചന.
ശശികലയുടെ അനന്തരവള്‍ കൃഷ്ണപ്രിയയുടെ വസതിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിക്കാനാണ് സാധ്യത. ശശികലയുടെ ബന്ധു ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. അനധികൃത സ്വത്ത് സന്പാദന കേസില്‍ കൂട്ടുപ്രതിയായിരുന്നു ഇളവരശി.
2017 ല്‍ അഞ്ചു ദിവസത്തെ പരോള്‍ ലഭിച്ചപ്പോള്‍ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിച്ചത്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ശശികല, ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരന്‍, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികള്‍.
https://www.facebook.com/Malayalivartha


























