Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്താന്‍ ശശി തരൂര്‍ ശ്രമിച്ചുവെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍

03 JUNE 2015 10:36 AM IST
മലയാളി വാര്‍ത്ത.

സുനന്ദ പുഷ്‌കറിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്താന്‍ ഡോക്ടര്‍മാരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നു വെളിപ്പെടുത്തല്‍. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ ആദര്‍ശ് ഗുപ്തയാണ് വിവാദ വെളിപ്പെടുത്തല്‍ രംഗത്ത് എത്തിയത്. കെട്ടിച്ചമച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിക്കുന്നതിന് ശശി തരൂരും ഡോ.മിശ്രയും തമ്മില്‍ ഇമെയില്‍ സന്ദേശങ്ങള്‍ നടത്തിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് അയച്ച കത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആദര്‍ശ് കുമാറിന്റെ വെളിപ്പെടുത്തല്‍ . എന്നാല്‍ സമ്മര്‍ദ്ദത്തിന് തങ്ങള്‍ അടിപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ജനുവരി 17നാണ് ഹോട്ടല്‍ ലീലാ പാലസിലെ 345ാം മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നതാണ് 49കാരിയായ സുനന്ദയുടെ മരണകാരണമെന്ന് എയിംസ് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
താനുള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ക്ക് മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഫോറന്‍സിക് ഡിപ്പാര്‍ട്ടമെന്റ് തലവനായ ഡോ. സുധീര്‍ കെ ഗുപ്തയുടെ നേതൃത്വത്തില്‍ ആദര്‍ശ് കുമാറും ഡോ. ശശാങ്ക് പൂനിയയുമാണ് സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വിഷാംശം ഉള്ളില്‍ച്ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
എയിംസ് ഡയറക്ടര്‍ ഡോ. എംസി മിശ്ര സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തങ്ങളുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി എയിംസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം താറുമാറായി കിടക്കുകയാണെന്നും മന്ത്രിക്കയച്ച കത്തില്‍ ആദര്‍ശ് കുമാര്‍ ആരോപിക്കുന്നുണ്ട്. ആദര്‍ശ് കുമാറിന്റെ ആരോപണം ഡോ സുധീര്‍ ഗുപ്തയും ആവര്‍ത്തിച്ചു. താനുമായും ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് ഡോക്ടര്‍മാരുമായും എം സി മിശ്ര സഹകരിക്കുന്നില്ലെന്നും സുധീര്‍ ഗുപ്ത ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മെയ് 28ന് സുധീര്‍ ഗുപ്തയും ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു. സുനന്ദയുടെ മരണം അസ്വാഭാവികമായിരുന്നുവെന്ന റിപ്പോര്‍ട്ട് തിരുത്താന്‍ എയിംസ് ഡയറക്ടര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു സുധീര്‍ ഗുപ്തയുടെ ആരോപണം. സുനന്ദയുടെത് സ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡോ.മിശ്ര സമ്മര്‍ദ്ദം ചെലുത്തി. അത് തങ്ങളുടെ കണ്ടെത്തലിന് വിരുദ്ധമായിരുന്നു. കെട്ടിച്ചമച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൃഷ്ടിക്കുന്നതിന് ശശി തരൂരും ഡോ.മിശ്രയും തമ്മില്‍ ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതിനും തെളിവുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കത്തില്‍ സുധീര്‍ ഗുപ്ത പറഞ്ഞു.
സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ വിസമ്മതിച്ചതിലുള്ള പ്രതികാര നടപടിയായി എയിംസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാനത്ത് നിന്നും തന്നെ നീക്കാനുള്ള തീരുമാനമുണ്ടായെന്നും സുധീര്‍ ഗുപ്ത ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരാതി തള്ളി. ഇതിനെ തുടര്‍ന്ന് സുധീര്‍ ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സുധീര്‍ ഗുപ്തയുടെ അനുവാദം കൂടാതെ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്ത് നിന്നും സുധീര്‍ ഗുപ്തയെ നീക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ഡയറക്ടര്‍ ഡോ എംസി മിശ്ര ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (8 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (22 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

Malayali Vartha Recommends