ഭക്ഷണം വിളമ്പാന്‍ വൈകിയതിന് മകന്‍ മാതാവിനെ കൊലപ്പെടുത്തി; മദ്യപാനിയായ മകന്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്കരിക്കാന്‍ ശ്രമിച്ചു, കയ്യോടെ പിടികൂടി പോലീസ്

ഭക്ഷണം വിളമ്പാന്‍ വൈകിയതിന് മദ്യപാനിയായ മകന്‍ അമ്മയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹര്‍പൂര്‍ ബ്ലോക്ക് പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ് ഇത്തരത്തിൽ ദാരുണമായ സംഭവം നടന്നിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന 35കാരനായ പ്രധാന്‍ സോയിയായ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി.
'ഞങ്ങള്‍ സംഭവ സ്ഥലത്തെത്തിയപ്പോള്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്ബാന്‍ വൈകിയതോടെ വടിയെടുത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രധാന്‍ പറയുന്നത്' - എന്നും മനോഹര്‍പൂര്‍ എസ്.ഡി.പി.ഒ വിമലേഷ് ത്രിപാഠി പറഞ്ഞു. പ്രതിയെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha


























