ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കി; നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീന്‍ ആണ് നല്കിവന്നിരുന്നത്. എന്നാൽ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയതയുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് ഇതിലൂടെ ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.
അതേസമയം, ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തില്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. നേരത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റീനുമാണ് നിര്‍ബന്ധമാക്കിയിരുന്നത്. കൊവിഡിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടതിനാല്‍ യുകെക്കും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ യാത്രാ വിമാനങ്ങളും ഡിസംബര്‍ 23 മുതല്‍ ജനുവരി 7 വരെ ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























