ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.... ദലൈ ജില്ലയിലെ വസതിയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജന്‍ ചക്മ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വസതിയില്‍ വച്ചാണ് ഇയാള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തെ ബിജെപി നേതൃത്വം അപലപിച്ചു. സംസ്ഥാനത്ത് ബിജെപിയെ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























