അരുണയെ ആക്രമിച്ചയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്ന് സിഐഎസ്എഫ്

മുംബൈ ആശുപത്രിയിലെ നഴ്‌സ് അരുണ ഷാന്‍ബാഗിനെ ക്രൂരമായി ആക്രമിച്ച സോഹന്‍ലാല്‍ ഭര്‍ത വാല്‍മികിക്കു ജോലി നഷ്ടമായി. ഉത്തര്‍പ്രദേശിലെ പര്‍പ ഗ്രാമത്തിലുള്ള എന്‍ടിപിസി ഊര്‍ജ ഫ്ളാന്റിലെ ജോലിയില്‍ നിന്ന് ഇയാളെ നീക്കിയതായി സിഐഎസ്എഫ് അറിയിച്ചു.
സോഹന്‍ലാല്‍ ആണ് അരുണയുടെ അക്രമിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നതിനെ തുടര്‍ന്നാണ് നടപടി. എന്‍ടിപിസിക്കു സുരക്ഷയൊരുക്കുന്ന സിഐഎസ്എഫ് പ്‌ളാന്റിലേക്കുള്ള സോഹന്‍ലാലിന്റെ പ്രവേശന തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കി. ഇക്കാര്യമറിയിപ്പ് മുംബൈ പോലീസ് ജോയിന്റെ കമ്മീഷണര്‍(ക്രൈം) അതുല്‍ കുല്‍ക്കര്‍ണിക്കു സിഐ എസ്എഫ് അസിസ്റ്റന്റ് കമന്‍ഡാന്റ് കത്തയച്ചു.
പ്‌ളാന്റില്‍ 261 രൂപ ദിവസ കൂലിക്കാണു സോഹന്‍ലാല്‍ ജോലി ചെയ്തിരുന്നത്. പര്‍പയില്‍ കുടുംബസമേതം താമസിക്കുന്ന ഇയാള്‍ ദിവസം 25 കിലോ മീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണു ജോലി സ്ഥലത്ത് എത്തിയിരുന്നത്. സോഹന്‍ലാലിനെതിരെ കൊലപാതക കുറ്റം ചുമത്തിയാല്‍ നിലനില്‍ക്കുമോ എന്നതു സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























