ഒരു സമരവും അടിച്ചമര്‍ത്തലിലൂടെ പരിഹരിക്കാനാവില്ല; കര്‍ഷകരുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം; കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്ത്. ലോകത്ത് ഒരു സമരവും അടിച്ചമര്‍ത്തലിലൂടെ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ആവശ്യം ചെവിക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. കര്‍ഷകരില്‍ മിക്കവരും സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നേരത്തേ, ഗോവയിലെ ബിജെപി സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിച്ചത് വിവാദമായിരുന്നു
ഇതിനു പിന്നാലെയാണ് സത്യപാല്‍ മാലിക്കിനെ മേഘാലയ ഗവര്‍ണറായി നിയമിച്ചത്. 2019 നവംബറിലാണ് മാലിക്കിനെ ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. അതിന് മുന്‍പ് ജമ്മു കാഷ്മീര്‍ സംസ്ഥാനത്തെ അവസാന ഗവര്‍ണറായിരുന്നു സത്യപാല്‍ മാലിക്ക്.
https://www.facebook.com/Malayalivartha


























