പാല്‍പ്പൊടിയില്‍ ജീവനുളള പുഴുക്കള്‍, നെസ്‌ലേ വിവാദത്തില്‍ നിന്ന് വിവാദത്തിലേക്ക്

നമ്മുടെ പൊന്നോമനകള്‍ക്ക് വാങ്ങിക്കൊടുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഇടക്കൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും. നെസ്‌ലേ കമ്പനിയുടെ പാല്‍പ്പൊടിയും ഒട്ടും നിലവാരമില്ലെന്ന് മാത്രമല്ല പോരാത്തതിന് മുഴുവന്‍ പുഴുക്കളും. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ നെസ്‌ലേ കമ്പനിയുടെ പാല്‍പ്പൊടിയും ഭക്ഷ്യയോഗ്യമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. കുട്ടികള്‍ക്ക് നല്‍കുന്നതിനുളള \'നാന്‍\' പാല്‍പ്പൊടിയുടെ സാമ്പിളില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്ന് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാവിഭാഗം വ്യക്തമാക്കി. നെസ്‌ലേയുടെ \'നാന്‍ പ്രോ 3\' യുടെ സാമ്പിള്‍ പരിശോധനയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
പ്രേം അനന്ദ് എന്ന പുളിയാക്കുളം സ്വദേശിയായ ടാക്‌സി െ്രെഡവറാണ് നാനിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എത്തിച്ചത്. തന്റെ ഇരട്ടക്കുട്ടികള്‍ക്ക് വേണ്ടി വാങ്ങിയ നാന്‍ പ്രോ 3 യില്‍ ആണ് പുഴുക്കളെ കണ്ടെത്തിയത്. ഒരു കുട്ടിക്ക് നാന്‍ നല്‍കിയ ശേഷം അടുത്തയാള്‍ക്ക് വേണ്ടി തയ്യാറാക്കുമ്പോഴാണ് പുഴുക്കളെ കണ്ടെത്തിയതെന്ന് പ്രേം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാന്‍ ഭക്ഷ്യയോഗ്യമല്ലെന്ന് തെളിയുകയായിരുന്നു.
കോയമ്പത്തൂരിലെ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 380 ഗ്രാം സാമ്പിളില്‍ 28 ജീവനുളള ചെറിയ പുഴുക്കളെയും 22 കരിഞ്ചെളളുകളെയും (ധാന്യങ്ങളില്‍ കാണപ്പെടുന്ന പുഴുക്കള്‍) കണ്ടെത്തി. സംഭവത്തില്‍ പ്രേം ആനന്ദ് പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























