ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കണമെന്ന് ശിവസേന

അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ തെറ്റില്ലെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് സേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
2013ല്‍ പാകിസ്ഥാന്‍ 347 തവണ കരാര്‍ ലംഘിച്ചെന്നും 2014 ആയപ്പോഴേക്കും അത് 562 ആയി ഉയര്‍ന്നെന്നും സേന പറഞ്ഞു. ഇതേ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും 32,000ത്തോളം പേര്‍ക്കാണ് വീടുപേക്ഷിച്ച് പോകേണ്ടി വന്നതെന്ന് സേന ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ കരാര്‍ ലംഘിക്കുന്‌പോള്‍ ഇന്ത്യ തിരിച്ചടിക്കുന്നതും പാകിസ്ഥാനിയെ കൊല്ലുന്നതും കൊണ്ടും മാത്രം വെടിവയ്പ്പ് നില്‍ക്കുന്നുണ്ടോ എന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്. പാകിസ്ഥാനെ പോലെയൊരു ചെറിയ രാജ്യത്തിന് പല തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാമെങ്കില്‍ അവരുടെ \'വളഞ്ഞ വാല്‍ നിവര്‍ത്താന്‍\' ഇന്ത്യയും കരാര്‍ ലംഘിക്കുന്നത് തെറ്റാകില്ലെന്ന് സേന പറഞ്ഞു.
ഓരോ ദിവസം ചെല്ലുന്തോറും പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്നും യു.എസ്.എ നല്‍കന്ന സാമ്പത്തിക സഹായം കൊണ്ടാണ് അവര്‍ ജീവിക്കുന്നതെന്നും സാമ്‌നയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























