പാകിസ്താനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കണം: ശിവസേന

പാകിസ്താനെ പാഠം പഠിപ്പിക്കുന്നതിന് ഇന്ത്യയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ \'സാമാന\'യിലാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പാക് സൈന്യം സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തിയാണ് സേന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
2013ല്‍ പാക് സൈന്യം 347 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി മുഖപത്രത്തില്‍ പറയുന്നു. 2014 ആയപ്പോള്‍ ഇത് 562 ആയി വര്‍ധിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിക്കുന്ന 32,000 ഓളം ജനങ്ങള്‍ സ്വയരക്ഷയ്ക്കായി വീടുപേക്ഷിച്ചതായും പത്രത്തിന്റെ എഡിറ്റോയിയലില്‍ വ്യക്തമാക്കുന്നുണ്ട്.
പാക് സൈന്യം നിയമം ലംഘിക്കുമ്പോള്‍ മാത്രമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്താനെപ്പോലുള്ള ഒരു കൊച്ചു രാജ്യത്തിന് ഇത്രയും തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാമെങ്കില്‍ ഇന്ത്യയ്ക്കും സമാന രീതി പിന്തുടരാം. പാകിസ്താന്റെ \'വളഞ്ഞ വാല് നിവര്‍ത്താന്‍\' ഇന്ത്യ കരാര്‍ ലംഘിക്കുകതന്നെ വേണമെന്നും സേന ആവര്‍ത്തിക്കുന്നു.
തിങ്കളാഴ്ച അതിര്‍ത്തിയില്‍ പാക് സേന വീണ്ടും കരാര്‍ ലംഘിച്ചിരുന്നു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























