ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള കമാന്‍ഡോ ഓപ്പറേഷന്‍ ഉപേക്ഷിച്ചത് മലയാളിയായ സംഘത്തലവന്റെ ഹൃദയാഘാതത്തേത്തുടര്‍ന്ന്

രാജ്യാന്തര കൊടുംകുറ്റവാളി ദാവൂദ് ഇബ്രഹാമിനെ പാകിസ്താനില്‍വച്ച് വകവരുത്താന്‍ ഇന്ത്യയുടെ സൂപ്പര്‍ കമാന്‍ഡോ ടീം നടത്തിയ ഓപ്പറേഷന്‍ അവസാന നിമിഷം ഉപേക്ഷിച്ചത് സംഘത്തലവന്റെ ഹൃദയാഘാതത്തേത്തുടര്‍ന്ന്. ഇപ്പോള്‍ ഇന്ത്യന്‍ ചാരസംഘടനയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങില്‍ (റോ) സുപ്രധാന ചുമതല വഹിക്കുന്ന തിരുവനന്തപുരത്തുകാരനായ മലയാളിയായിരുന്നു സൂപ്പര്‍ ബോയ്‌സ് എന്ന് പേരിട്ടിരുന്ന കമാന്‍ഡോസംഘത്തിന്റെ തലവന്‍. ദാവൂദിനെ കറാച്ചിയില്‍വച്ച് വകവരുത്തുന്നതിനു തൊട്ടുമുമ്പു വന്ന ഒരു ദുരുഹ ഫോണ്‍കോളിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നാണ് കഴിഞ്ഞ ഡിസംബറില്‍ പുറത്തു വന്ന വിവരം. ദേശീയ മാധ്യമങ്ങളും ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, നിജസ്ഥിതി ഇതല്ലെന്ന് ആഭ്യന്തരവകുപ്പിലെ ഉന്നത കേന്ദ്രങ്ങള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
2013 സെപ്റ്റംബര്‍ 13നു ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ക്ലിഫ്ടണ്‍ റോഡിലെ തന്റെ വീട്ടില്‍നിന്ന് ഡിഫന്‍സ് ഹൗസിങ് കോളനിയിലേക്കു പോകുമ്പോള്‍ ഓപ്പറേഷന്‍ നടത്താനായിരുന്നു രഹസ്യാന്വേഷണ ഏജന്‍സികളുടെ തീരുമാനം. വഴിയിലുള്ള ഒരു ദര്‍ഗയ്ക്ക് സമീപം വച്ച് വകവരുത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പദ്ധതി നടപ്പാക്കാന്‍ റോ ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ സഹായവും തേടിയിരുന്നു. സൂപ്പര്‍ ബോയ്‌സിലെ പന്ത്രണ്ട് അംഗങ്ങളും എന്തിനും സന്നദ്ധരായി ദാവൂദിന്റെ യാത്രാമാര്‍ഗത്തില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ദാവൂദ് വീട്ടില്‍നിന്ന് ഇറങ്ങിയയുടനെ ആക്ഷന്‍ നടത്താന്‍ നിര്‍ദേശം ലഭിക്കാത്തതിനേത്തുടര്‍ന്ന് ഇവര്‍ പിന്‍മാറി. ഇത് ഡല്‍ഹിയില്‍നിന്നുളള ഫോണ്‍ സന്ദേശത്തെതുടര്‍ന്നായിരുന്നുവെന്നായിരുന്നു ആക്ഷേപം.
പരസ്പരം അറിയാത്ത സംഘാംഗങ്ങള്‍ പ്രത്യേക കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ബന്ധപ്പെട്ടിരുന്നത്. അവസാനത്തെ പ്രഹരത്തിനുവേണ്ടി കാത്തിരുന്ന കമാന്‍ഡോകള്‍ക്ക് ലഭിച്ചത് തങ്ങളുടെ തലവനു നേരിട്ട ഹൃദയാഘാതത്തിന്റെ സന്ദേശമായിരുന്നു. തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍ ഉപേക്ഷിച്ചത്.രാജ്യത്തെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തു പേരും രണ്ട് വിദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്.സുഡാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ടിലാണ് ഇവരെ പാകിസ്താനിലെത്തിച്ചത്. ദാവൂദിന്റെ യാത്രയെക്കുറിച്ച് അതിസൂക്ഷ്മമായി നിരീക്ഷിച്ച് തയാറാക്കിയ വിവരങ്ങളുടെ പിന്‍ബലത്തിലായിരുന്നു ഓപ്പറേഷന്‍. ദാവൂദിനെ കൊലപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും അയാളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ സംഘത്തിനു ലഭിച്ചു. താന്‍തന്നെയാണ് നിയമവും കോടതിയുമെന്ന ദാവൂദിന്റെ ഭീഷണിസ്വരം അടങ്ങുന്ന ഫോണ്‍ സംഭാഷണം ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി അടുത്തകാലത്ത് പുറത്തുവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























