നടി ലീനയുടെ തട്ടിപ്പിനിരയായത് ബോളിവുഡ് താരങ്ങളും, നടി രാഖി സാവന്തിന് പോയത് രണ്ടരക്കോടി രൂപ

തട്ടിപ്പ് കേസില്‍ പിടിയിലായ നടി ലീനാ പോളിന്റെ വലയില്‍വീണ് ബോളിവുഡ് താരം രാഖി സാവന്തിന് പോയത് രണ്ടരക്കോടി രൂപ. പറഞ്ഞ് മയക്കിയാണ് തന്നെ തട്ടിപ്പില് വീഴ്ത്തിയതെന്നും തന്നോട് ഇത് വേണ്ടായിരുന്നുവെന്നുമാണ് നടി രാഖി സാവന്ത് പ്രതികരിച്ചത്.ലീനാപോളിന്റെ ലിവിങ് പാര്‍ട്ട്ണറായിരുന്നു തട്ടിപ്പില്‍ രാഖിയെ വീഴ്തിയത്. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സമീപിച്ചതെന്നും ഇരുവരുടെയും ആഡംബരജീവിതം കണ്ടപ്പോള്‍ വിശ്വാസം തോന്നിയതായും രാഖി പറഞ്ഞു. അങ്ങനെ രണ്ട് കോടി രൂപ നഷ്ടമായി.
പത്തുകോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ മുംബൈയില്‍ കഴിഞ്ഞദിവസമാണ് നടി ലീനാപോളും ലിവിങ് പാര്‍ട്ട്ണറും അറസ്റ്റിലായത്. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് ആയിരംപേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. മുംബൈ നഗരത്തിലെ പല പ്രമുഖ ഡോക്ടര്‍മാരും തട്ടിപ്പിനിരയായിട്ടുണ്ട്. ഡോ. മുര്‍സലിന്‍ ശൈഖിന് നഷ്ടപ്പെട്ടത് 25 ലക്ഷം രൂപയാണ്. ആദ്യം 10 ലക്ഷം രൂപ നിക്ഷേപിച്ചു. തുടര്‍ന്നും നിക്ഷേപിക്കാന്‍ സമ്മര്‍ദമുണ്ടായി. അങ്ങനെ 15 ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. പറഞ്ഞ തീയതി കഴിഞ്ഞ് മൊബൈലില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. ഓഫീസില്‍പോയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. നിരവധി ബോളിവുഡ് താരങ്ങളും ചതിയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. അതിനിടെ ഇവര്‍ നടത്തിയ 10 കോടി രൂപയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ടെന്ന് മുബൈ സിറ്റിപൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പറഞ്ഞു.
ലീനാ പോള്‍, ചന്ദ്രശേഖര്‍ എന്നിവരോടൊപ്പം ബോളിവുഡ് ഗാന രചിതാവ് ഹസ്രത്ത് ജയ്പുരിയുടെ മകന്‍ അക്തര്‍ (55), അക്തറിന്റെ മകന്‍ അദില്‍ (22), ബന്ധു നസീര്‍ ജയ്പുരി, സല്‍മാന്‍ റിസ്വി (28) എന്നിവരും അറസ്റ്റിലായിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇവരും പങ്കാളികളായി. ഹസ്രത്ത് ജയ്പുരിയുടെ മകന്‍ എന്നത് അക്തറിന് നിക്ഷേപകരുടെയിടയില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ സഹായിച്ചു. ബോളിവുഡിനെ തട്ടിപ്പിനിരയാക്കാനുള്ള തന്ത്രമായിരുന്നു ഇത്. ചന്ദ്രശേഖറും ലീനയും ചെന്നൈയില്‍ 16 കോടിയുടെ തട്ടിപ്പുകേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് മുംബൈയിലെത്തിയത്.
ചന്ദ്രശേഖറും ലീനയും താമസിച്ചിരുന്ന ഗോരേഗാവിലെ ഇമ്പീരിയല്‍ ഹൈറ്റസിലെ ഫ്‌ലൂറ്റിന്റെ വാടക മാസം 75,000 രൂപയായിരുന്നു. ഇരുവരുടെയും പക്കല്‍നിന്ന് 6.5 കോടിയുടെ സ്വത്ത് പിടികൂടിയിട്ടുണ്ട്. 117 ആഡംബരവാച്ചുകള്‍, 12 സെല്‍ഫോണുകള്‍, ഒമ്പത് ആഡംബരകാറുകള്‍ എന്നിവ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടി ലീന മരിയ പോളിനെ നേരത്തെ വഞ്ചനക്കേസില്‍ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈ ക്യാനറാ ബാങ്കില്‍നിന്ന് പത്തൊമ്പത് കോടി രൂപ ലോണെടുത്ത് തട്ടിപ്പു നടത്തിയതായാതായിരുന്നു കേസ്. ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ബാങ്കുകാരെ ലീന പറ്റിച്ചത്. ഇങ്ങനെ തട്ടിപ്പുവഴി കോടികള്‍ സമ്പാദിച്ച് ഈ തട്ടിപ്പുകേസില്‍ അസ്റ്റിലായ ശേഷം ലീനയും ശേഖര്‍ ചന്ദ്രശേഖറും ജാമ്യത്തിലായിരുന്നു. ഇവര്‍ക്കെതിരെ ഈ കേസില്‍ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
പ്രതിമാസം നാലു ലക്ഷം രൂപ വാടക നല്‍കി തെക്കന്‍ ഡല്‍ഹിയിലെ ഫത്തേപ്പുര്‍ ബേരിയിലുള്ള ഫാംഹൗസില്‍ കഴിഞ്ഞിരുന്നത്. ബിഡിഎസ് ബിരുദധാരിയായ ലീന തൃശ്ശൂര്‍ സ്വദേശിയാണ്. മതാപിതാക്കള്‍ ദുബായിലാണ്. പിടിയിലാകുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോഷം സിനിമ മോഡലിങ് രംഗത്തു പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെന്നൈ കേസിലെ അറസ്റ്റിന് ശേഷമാണ് ലീന മുബൈയിലേക്ക് താമസം മാറ്റുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























