കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി കേന്ദ്രം, സമയം നീട്ടില്ലെന്നു മന്ത്രി, ചര്‍ച്ച അടുത്ത മാസം

മലയോര ജനതയുടെ ഉറക്കം കെടുത്തിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നടപടിക്കൊരുങ്ങി കേന്ദ്രം. പശ്ചിമഘട്ടം സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ അടുത്ത മാസം ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച സമയപരിധി 15ന് അവസാനിക്കുകയാണ്.
ഇനിയും സമയം നീട്ടിക്കൊടുക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ കേരളം മാത്രമാണ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിനു കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























