മോഡി ക്രിമിനലുകള്‍ക്കൊപ്പം; ഗൂഗിള്‍ മാപ്പു പറഞ്ഞു

തെറ്റ് ആര്‍ക്കും പറ്റാം അതിപ്പം ഗൂഗിളിനായാലും. പക്ഷെ ഗൂഗിള്‍ ആ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം \'ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍\' എന്ന ഇമേജ് സെര്‍ച്ചില്‍ കാണിക്കുന്നതില്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ ഖേദപ്രകടനം നടത്തി. സെര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ചിത്രം ക്രിമിനലുകളുടെ ചിത്രത്തിനൊപ്പം കാണിക്കുന്നതിലൂടെയുണ്ടാവുന്ന ആശയക്കുഴപ്പത്തില്‍ മാപ്പു പറഞ്ഞ കമ്പനി വക്താവ് ഇത് പരിഹരിക്കുന്നതിനുളള ശ്രമം തുടരുകയാണെന്നും അറിയിച്ചു.
\'ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍\' എന്ന കീവേര്‍ഡില്‍ ഇമേജ് സെര്‍ച്ച് നടത്തുമ്പോഴാണ് ദാവൂദ് ഇബ്രാഹിമും ബിന്‍ ലാദനും അടക്കമുളള ക്രിമിനലുകള്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രവും വരുന്നത്. ഇതേ സേര്‍ച്ചില്‍ തന്നെ ശ്രീ ശ്രീ രവിശങ്കറിന്റെയും സോണാക്ഷി സിന്‍ഹയുടെയും ഹൃത്വിക് റോഷന്റെയും ചിത്രങ്ങളും കാണിക്കുന്നുണ്ട്. ഒരു ബ്രിട്ടീഷ് പത്രത്തില്‍ വന്ന വാര്‍ത്ത പിന്നീട് ട്വിറ്റര്‍ അടക്കമുളള സമൂഹസൈറ്റുകളില്‍ വലിയ ചര്‍ച്ചയാവുകയായിരുന്നു.
സെര്‍ച്ച് ഫലത്തില്‍ പ്രതിഫലിക്കുന്നത് കമ്പനിയുടെ അഭിപ്രായമല്ല. ചില തെരച്ചിലിന് ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് വിചിത്രമായ ഫലമായിരിക്കും. നിലവിലുളള ആശക്കുഴപ്പത്തിന് മാപ്പു പറയുന്നുവെന്നും മികച്ച തെരച്ചില്‍ ഫലങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി പ്രോഗ്രാമുകളുടെ നവീകരണം നടന്നുവരികയാണെന്നും ഗൂഗിള്‍ വക്താവിന്റെ പ്രസ്താവനയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























