വോട്ടിന്റെ മഷിയടയാളം ഇനി കൂടുതല്‍ വലിപ്പത്തില്‍

വോട്ടിന്റെ മഷിയടയാളം മായിക്കാന്‍ ഇനി പാടുപെടും. വോട്ടുചെയ്തതിന്റെ അടയാളമായ വോട്ടിംഗ് മഷി വോട്ട് ചെയ്ത ഉടന്‍ മായ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവരും എന്നാല്‍ ആ പരിപാടി ഇനി എളുപ്പത്തില്‍ നടക്കില്ല. ഇടതു ചൂണ്ടുവിരലിലെ മഷിപ്പാട് കൂടുതല്‍ വലുതും തെളിച്ചമുള്ളതുമാക്കുന്നു.
നഖത്തിന്റെ മേല്‍ഭാഗം മുതല്‍ വിരലിന്റെ ആദ്യത്തെ മടക്ക് വരെ നീളുന്ന അടയാളം പതിപ്പിക്കാനാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. മഷി പുരട്ടാനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ബ്രഷും ലഭ്യമാക്കും. വോട്ടറുടെ വിരലില്‍ അടയാളം ശരിയായി പതിഞ്ഞിട്ടുണ്ടെന്ന് വോട്ട് രേഖപ്പെടുത്തുന്നതിനു മുമ്പ് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മഷിയടയാളം ശരിയായ തരത്തില്‍ പതിപ്പിക്കുന്നില്ലെന്ന പരാതികളുടെയും മഷിപ്പാട് ഉടനടി മായ്ക്കാന്‍ പറ്റുന്നുണ്ടെന്ന അവകാശവാദത്തിന്റെയും പശ്ചാത്തലത്തിലാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിര്‍ദേശം.
വോട്ടറുടെ വിരലില്‍ മഷിയടയാളം പതിപ്പിക്കാന്‍ തുടങ്ങിയത് 1962 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ്. അന്നുമുതല്‍ മൈസൂര്‍ പെയിന്റ്‌സാണ് ഇതിനായി സവിശേഷമായ മഷി തയാറാക്കി നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























