മുല്ലപ്പെരിയാര്‍: പുതിയ ഡാമിനു പാരിസ്ഥിതിക പഠനത്തിനു അനുമതി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനു പാരിസ്ഥിതിക പഠനം നടത്താന്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തമിഴ്‌നാടിന്റെ എതിര്‍പ്പ് തള്ളി കേരളത്തിന് പഠനം നടത്താന്‍ അനുവാദം നല്കിയത്. മുല്ലപ്പെരിയാറില്‍ കേരളം പുതിയ ഡാം നിര്‍മ്മിക്കുന്നതിനെ തമിഴ്‌നാട് ശക്തമായി എതിര്‍ത്തിരുന്നു. പുതിയ ഡാമിനായി പാരിസ്ഥിതിക പഠനത്തിനു കേരളത്തിനു അനുമതി നല്കരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ എതിര്‍പ്പു കേന്ദ്രം പരിഗണിച്ചില്ല.
മാര്‍ച്ച് 12ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉടന്‍ പരിസ്ഥിതിയാഘാതപഠനത്തിന് അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ഇതും തള്ളിയതോടെ ഉടന്‍ പരിസ്ഥിതിയാഘാതപഠനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ ഏജന്‍സിക്ക് അറിയിപ്പു നല്‍കും.
മൂന്നുവര്‍ഷം മുമ്പുതന്നെ പുതിയ ഡാമിനുവേണ്ടി പരിസ്ഥിതിയാഘാതപഠനം നടത്താന്‍ കേരളം തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രകൃതി കണ്‍സള്‍ട്ടന്റ് എന്ന സ്ഥാപനമാണ് പഠനം നടത്താന്‍ രംഗത്തുവന്നത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പഠനത്തിനനുമതി നിഷേധിച്ചതോടെ ഇതുമുടങ്ങി. പിന്നീട് കേരളം വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ ഓഗസ്തില്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ഒരു സംഘടന നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്‌റ്റേചെയ്തു. ഡിസംബറിലാണ് സ്‌റ്റേ ഒഴിവായത്. തുടര്‍ന്ന് അന്തിമാനുമതി ലഭിച്ചു. പഠനം നടത്താന്‍ മാത്രമായതിനാലാണ് അനുമതി നല്‍കുന്നതെന്നാണ് നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് വിശദീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























