അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് കരാർ ; കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് കരാറെന്ന് മോദി പറഞ്ഞു. ബംഗാളിൽ തിരശീലയ്ക്ക് പിന്നിൽ തൃണമൂലും ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ സൗഹൃദവും രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു. ബംഗാളിലെ ഹാൽദിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
ബംഗാളിൽ ഞങ്ങളുടെ പോരാട്ടം തൃണമൂൽ കോൺഗ്രസിനെതിരേയാണ്. എന്നാൽ അവരുടെ മറഞ്ഞിരിക്കുന്ന സൂഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടതുപക്ഷവും കോൺഗ്രസും തൃണമൂലും തമ്മിൽ തിരശീലയ്ക്ക് പിന്നിൽ രഹസ്യ ധാരണകളുണ്ട്. ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി മൂന്നു പാർട്ടികളും രാഷ്ട്രീയം ചർച്ച ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ നടന്ന നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന തേയിലയേയും യോഗയേയും വരെ ഗൂഢാലോചനക്കാർ ആക്രമിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രി മമതാ ബാനർജി ശബ്ദമുയർത്തുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോയെന്നും മോദി ചോദിച്ചു. കാലങ്ങളായി ജനങ്ങൾ തിരഞ്ഞെടുത്ത പല നേതാക്കളും ഇക്കാര്യത്തിൽ നിശബ്ദരോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കാളികളോ ആണെന്നും മോദി ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























