വി കെ ശശികലയ്ക്ക് ശ്രീകൃഷ്ണഗിരിയിൽ ഒരുക്കിയ സ്വീകരണത്തിനിടെ കാറുകൾക്ക് തീ പിടിച്ചു

ശശികലയ്ക്ക് ശ്രീകൃഷ്ണപുരത്ത് ഒരുക്കിയ സ്വീകരണത്തിനിടെ രണ്ടു കാറുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപം ശശികല എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് കാറുകള്‍ക്ക് തീ പിടിച്ചത്. കാറുകൾ പൂർണമായും കത്തിനശിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
രാവിലെ ചൈനയിൽ നിന്നും യാത്ര തിരിച്ച ശശികല നൂറോളം വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് തമിഴ്നാട് അതിർത്തിയിൽ പ്രവേശിച്ചത്. പിന്നാലെ ശശികലയുടെ കാറിലെ അണ്ണാ ഡിഎംകെ പതാക പോലീസ് നോട്ടീസ് നല്കി നീക്കി. ഇതോടെ പ്രവര്‍ത്തകന്റെ വാഹനത്തിലാണ് ശശികല യാത്ര തുടരുന്നത്.
https://www.facebook.com/Malayalivartha
























