Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഉത്തരാഖണ്ഡ് പ്രളയം 50 വർഷത്തിനിടയിലെ മഹാത്ഭുതം .. ആസൂത്രിതമോ എന്ന സംശയവും ബലപ്പെടുന്നു...അട്ടിമറി സാധ്യത കണക്കിലെടുത്ത് മുൻ കരുതലുമായി പ്രതിരോധ വകുപ്പ്

08 FEBRUARY 2021 03:35 PM IST
മലയാളി വാര്‍ത്ത
ഇന്ത്യ ചൈന അതിർത്തിയിലെ മേഖലയിൽ ഉള്ള മഞ്ഞുമലകൾക്കിടയിൽ രൂപം കൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് ഇപ്പോൾ പ്രളയത്തെ സംബന്ധിച്ച് വിദഗ്ദ്ധർ നൽകുന്നത്.ഇത് അസാധാരണമായ ഒരു സംഭവമായതിനാൽ തന്നെ സുപ്രധാനമായ ഒരു പദ്ധിതിയെ തകർക്കാൻ വേണ്ടി നിശ്ചിത അകലത്തിൽ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചു വിടാനുള്ള സ്ഫോടനം നടത്തിയതാണോ എന്ന് ഗൗരവമായി പരിശോധിക്കുന്നുണ്ട് .ഡി ആർ ഡി ഒയുടെ ചണ്ഡീഗഡ് ആസ്ഥാനമായ സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എ സ്റ്റാബ്ലിഷ്‌‌മെന്റിനെ ചുമതലപെടുത്തിയിരിക്കുകയാണ്.2013 ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രളയം ആരും മറക്കാൻ ഇടയുള്ളതല്ല .5500 ൽ പരം ആളുകളുടെ ജീവൻ കവർന്ന പ്രളയത്തിന് ശേഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദീർഘവീക്ഷണത്തോട്

കൂടിയല്ലാതെ എടുക്കുന്ന ഓരോ പ്രവർത്തനങ്ങളും പാളിച്ചയ്ക്ക് കാരണമാകുന്നു .ഹിമാലയത്തിലെ മഞ്ഞുരുകിയാൽ 80 കോടി ജനങ്ങൾ മുങ്ങിപോകും എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ് .പാരിസ്ഥിതിക വെല്ലുവിളികൾ ഏറെ അനുഭവിക്കുന്ന പ്രദേശമാണ് ഉത്തരാഖണ്ഡ് .ഒട്ടനവധി അണക്കെട്ടുകൾ നിർമ്മിക്കുമ്പോൾ പാരിസ്ഥിതിക പ്രശ്നനങ്ങൾ  പലതും ഗൗരവത്തോടെ എടുക്കാത്തതിനെ പറ്റി നിരവധി തവണ വിമർശനങ്ങൾ ഉയർന്നു കേട്ടിരുന്നു . ചമോലി ജില്ലയിലുണ്ടായ റെനി ഗ്രാമത്തിലെ തപോവൻ ഡാമിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

ഇനിയും 200 ലധികം പേരെ കണ്ടെത്തേണ്ടതായുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം .നിലവിൽ നഷ്ടം എത്രയാണ് എന്ന് വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ് .അതിനാൽ തന്നെ രക്ഷാ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത് .വ്യോമസേനയുടെ തിരച്ചിൽ യുദ്ധകാല അടിസ്‌ഥാനത്തിൽ തന്നെയാണ് നടപ്പാക്കി വരുന്നത് .മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍. വ്യോമസേനയുടെ നിരീക്ഷണവിമാനങ്ങളിൽനിന്നുള്ള ദൃശ്യങ്ങളിൽ അണക്കെട്ട് പൂർണമായും തകർന്നതായി വ്യക്തമാണ്. ഡെറാഡൂണിൽനിന്ന് 280 കിലോമീറ്റർ കിഴക്കുമാറി ധൗളിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥലത്തു സ്ഥിതി ചെയ്യുന്നതാണിത്. തപോവനു സമീപം മലരി താഴ്‌വരയോടു ചേർന്ന രണ്ട് പാലങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.കാലാവസ്ഥ വകുപ്പിന്റെ പരിധിയിൽ പെടുന്നതല്ല മഞ്ഞുമലയുടെ താപനില ഉൾപ്പടെയുള്ള കാര്യങ്ങൾ.അതിനാൽ തന്നെ സമയോചിതമായ ഇടപെടൽ ഉണ്ടായില്ല എന്ന പരാഥി വ്യാപകമായി ഉയർന്നു കേൾക്കുന്നു .അതേസമയം, ജോഷിമത്തിനും തപോവനും ഇടയ്ക്കുള്ള പ്രധാന റോഡിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

താഴ്‌വരയിലെ നിർമാണപ്രവർത്തനങ്ങളും കുടിൽത്താവളങ്ങളും തകർന്നതായും വ്യോമസേന വ്യക്തമാക്കുന്നു. മൂവായിരം കോടി രൂപയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാന എൻടിപിസി ലിമിറ്റഡ് 520 മെഗാവാട്ടിന്റെ തപോവൻ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് നിർമിച്ചത്. കാണാതായവരിലേറെയും ഇവിടത്തെ തൊഴിലാളികളാണ്. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്. ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് രക്ഷിച്ചു. 16 പേരെ രക്ഷിച്ചെന്നും അനൗദ്യോഗിക കണക്കുണ്ട്.ഐടിബിപിക്കു പുറമേ, ദേശീയ ദുരന്ത പ്രതികരണ സേനയും കരസേനയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സും രക്ഷാപ്രവർത്തനത്തിനുണ്ട്. നാവികസേനാ മുങ്ങൽ വിദഗ്ധർ ഏതുനിമിഷവും എത്താനായി നിലയുറപ്പിച്ചിട്ടുണ്ട്. വ്യോമസേനാ വിമാനങ്ങളും സജ്ജം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഡെറാഡൂണിലും ഋഷികേശിലും സേനകൾ താവളം സജ്ജമാക്കി.റെനി ഗ്രാമവാസികൾ നിരവധി തവണ പ്രളയ സാധ്യതകൾ ഉണ്ടാകുന്നതിനെ പറ്റി  സൂചനകൾ നല്കിവരുന്നുണ്ടെങ്കിലും അതിനെയെല്ലാം സർക്കാർ മുഖവിലയ്ക്ക് എടുത്തില്ല എന്ന പരാതിയും വ്യാപകമായി ഉയർന്നിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (42 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (49 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends