ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഭാര്യയെ കൊലപ്പെടുത്തി; അപകടമെന്ന് വരുത്തി തീർക്കാൻ ഭർത്താവ് ചെയ്തത്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഗുജറാത്തിലെ ബസ്കന്ദ ജില്ലയിൽ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ ഇയാൾ മരണശേഷം ഭാര്യയുടെ കണ്ണുകൾ ദാനം ചെയ്യുകയും ഭാര്യയുടെ പേരിൽ നിരവധി ഇടങ്ങളിൽ സംഭാവനയും ചെയ്തിരുന്നു.ലളിത് തങ്ക് എന്ന വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയുടെ പേരില്‍ ലളിത് 1.20 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഭാര്യയുടെ പേരിലുള്ള ഈ തുക തട്ടി എടുക്കാനാണ് കൊലപ്പെടുത്തിയത്. കൂടാതെ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പവുമുണ്ടായിരുന്നു.ഭാര്യ വാഹനം ഇടിച്ചു മരിച്ചെന്നായിരുന്നു പോലീസിനോട് ഇയാൾ പറഞ്ഞത്. എന്നാൽ, ചില ബന്ധുക്കളുടെസംശയത്തെ തുടർന്നായിരുന്നു. ഞെട്ടിപ്പിയ്ക്കുന്ന കൊലപാതക രഹസ്യം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഫോൺ കോളുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ സംഭവം പുറത്ത് വന്നത്. ഡിസംബര്‍ 26ന് ഭാര്യയെ അമ്പലത്തിലേക്കെന്നും പറഞ്ഞ് പുറത്തു കൊണ്ടു വന്ന ലളിത് അവളുടെ ലൊക്കേഷന്‍ കുറ്റവാളിയായ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. വാഹനം വരുന്നതറിഞ്ഞ ലളിത് ഭാര്യയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുകയും അതിവേഗത്തില്‍ വന്ന വാഹനമിടിച്ച് ഭാര്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇദ്ദേഹം ഭാര്യയെ കൊലപ്പെടുത്തിയ കാര്യം കരഞ്ഞുകൊണ്ട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























