Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ കടത്തിലും ജാമ്യം കിട്ടുമ്പോൾ അന്വേഷണം എങ്ങും എത്താതെ പോയെന്നും കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്

08 FEBRUARY 2021 05:03 PM IST
മലയാളി വാര്‍ത്ത

കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ കടത്തിലും ജാമ്യം കിട്ടുമ്പോൾ അന്വേഷണം എങ്ങും എത്താതെ പോയെന്നും കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.  കസ്റ്റംസ് കേസ് അന്വേഷണത്തിൽ മെല്ലെ പോക്ക് നടത്തിയിട്ടില്ല എന്നും ശിവശങ്കറിന്‌ ജാമ്യം ലഭ്യമായത്.  അന്വേഷണം ദുർബലമായതുകൊണ്ടോ മതിയായ തെളിവ് ഇല്ലാത്തതു കൊണ്ടോ ആയിരുന്നില്ല..

മറിച്ച് 98 ദിവസത്തോളമായി ജയിൽ വാസം അനുഷ്ഠിക്കുന്ന ഒരു വ്യക്തി തന്റെ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ഉന്നയിച്ചപ്പോൾ മാനുഷിക പരിഗണനയുടെ കൂടി പേരിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കസ്റ്റംസ് അന്വേഷണത്തിൽ ഒരു തരത്തിലും അയവ് വരുത്തിയിട്ടില്ല എന്നത് വ്യക്തമാക്കുകയാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവ വികാസത്തിലൂടെ മനസ്സിലാക്കി കൊടുക്കുന്നത് .തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകളും മറ്റും കസ്റ്റംസ് തുറന്നു പരിശോധിക്കുന്നത് അതിന്റെ ഭാഗമായി തന്നെയാണ് . നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്, 2020 ഏപ്രിലിൽ യുഎഇയിലേക്കു മടങ്ങിയ ജമാൽ അൽ സാബി പിന്നീടു കോൺസുലേറ്റിൽ തിരിച്ചെത്തിയിരുന്നില്ല.ഇത് ഏറെ ദുരൂഹത ഉയർത്തിയ സംഭവമായിരുന്നു

ജമാൽ അൽ സാബി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു പരിശോധിക്കുക. ഇവ യുഎഇയിലെത്തിക്കാൻ അനുവദിക്കണമെന്നു ജമാൽ അൽ സാബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, പരിശോധിക്കാതെ വിട്ടുകൊടുക്കാൻ പറ്റില്ലെന്നു കസ്റ്റംസ് കർശന നിലപാടെടുക്കുകയും കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പരിശോധന വിഡിയോയിൽ പകർത്തുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.അത്തരത്തിൽ ശക്തമായ അന്വേഷണത്തിലൂടെ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുക എന്നതാണ് ലക്ഷ്യം .കുറ്റാരോപിതരായവർക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകുന്ന തരത്തിലേക്ക് തന്നെയാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്.

കോൺസൽ ജനറൽ ജമാൽ അൽ സാബി, അഡ്മിനിസ്ട്രേഷൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽ ഷെമേലി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്കു മാറ്റിയ ശേഷം വിദേശത്തേക്ക് ഒളിപ്പിച്ചു കടത്തിയതായി കരുതുന്നുവെന്നു ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. കോൺസൽ ജനറലിന്റെ രഹസ്യ പങ്കാളിയാണു ഖാലിദെന്നു സ്വപ്ന സുരേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.എം ശിവശങ്കറിനെ പൂട്ടാനുള്ള ധാരാളം തെളിവുകൾ കസ്റ്റംസിന്റെ പടിക്കലുള്ളപ്പോൾ ആശ്വസിക്കാൻ ഒരു വകയും അദ്ദേഹത്തിന് ഇല്ല എന്താണ് യാഥാർഥ്യം .സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ സഹായത്തോടെ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം ഡോളർ മസ്കത്തു വഴി കെയ്റോയിലേക്കു കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. കോൺസൽ ജനറലിനെയും അഡ്മിനിസ്ട്രേഷൻ അറ്റാഷെയെയും കേസിൽ പ്രതി ചേർത്തിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (42 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (49 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends