ട്വീറ്റുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും ബാഹ്യസമ്മര്‍ദ്ദമുണ്ടോ?; സച്ചിന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സച്ചിന് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. വിദേശികള്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടുന്നതിനെ എതിര്‍ത്തു കൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. സച്ചിന് പുറമേ ലതാ മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകളിന്‍മേല്‍ അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ ട്വീറ്റുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും ബാഹ്യസമ്മര്‍ദ്ദമുണ്ടോ എന്നണ് പരിശോധിക്കുക. കേന്ദ്ര അനുകൂലിച്ചു കൊണ്ടുള്ള ട്വീറ്റുകളില്‍ പൊതുവായ പദങ്ങള്‍ കാണാനായെന്നും അതിന് പിന്നില്‍ ബി ജെ പിയാണോ എന്ന സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രസ്താവിച്ചു. കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തുവന്ന റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് സച്ചിനുള്‍പ്പടെയുള്ള പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
രാജ്യത്തെ പ്രമുഖരെ വിരട്ടുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കണമെന്നും, അതിനായി താന്‍ ആഭ്യന്തരമന്ത്രിയായ അനില്‍ ദേശ്മുഖിനോട് സംസാരിച്ചുവെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ സച്ചിന്‍ സാവന്ത് പ്രതികരിച്ചു. തന്റെ ആവശ്യപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിനോട് അന്വേഷണം നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























