കടം കേറി മുടിഞ്ഞ് നില്‍ക്കുന്ന പാകിസ്ഥാനെ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറാക്കി ചൈനയും തുര്‍ക്കിയും..

ഗള്‍ഫ് രാജ്യങ്ങളുടെ ശത്രുത പിടിച്ചുപറ്റിയ പാകിസ്ഥാന്‍ കടം കേറി മുടിഞ്ഞു നില്‍ക്കുകയാണ് അതായത് പാക്കിസ്ഥാനില്‍ ജനിക്കുന്ന ഒരോ പൗരനും ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയുടെ കടക്കാരനായാണ് ജനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും കടം വര്‍ദ്ധിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാന്റെ അധികാരം ഏറ്റെടുത്തപ്പോള്‍ രാജ്യത്തെ ഓരോ പൗരനും 1,20,099 രൂപയാണ് കടമുണ്ടായിരുന്നത്. ഇന്ന് ഇത് വര്‍ദ്ധിച്ച് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയുടെ കടമായി മാറിയിരിക്കുകയാണ്. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ധനകാര്യവകുപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ടായി സമര്‍പ്പിച്ചത്. മാത്രമല്ല ഇമ്രാന്‍ഖാന്‍ ഇത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൃത്യമായ കണക്ക് പറയുകയാണ് എങ്കില്‍ 2018 ജൂണില്‍ പാക്കിസ്ഥാന്റെ മൊത്തം പൊതു കടം 120,099 ട്രില്യണ്‍ പാക് രൂപയായിരുന്നു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഈ കടം 28 ശതമാനം വര്‍ദ്ധിച്ച് 33,590 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു, അടുത്ത വര്‍ഷം ഇത് 14 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.
ഇത്തരത്തില്‍ രാജ്യം നട്ടം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും അയല്‍ രാജ്യമായ ചൈന അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പാകിസ്ഥാനെ മുതലെടുക്കുകയാണ്, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണവര്‍ മാത്രമല്ല എല്ലാ സഹായവും ആയുധവും വരെ നല്‍കിയിരിക്കുകയാണ് ചൈനയും തുര്‍ക്കിയും
പാക്കിസ്ഥാനിലെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ കടം വര്‍ധിച്ച് പ്രതിസന്ധിയിലായ സാഹചര്യത്തി അവരെ സാമ്പത്തികമായി സഹായിക്കാനോ അവര്‍ക്ക് പിന്തുണ നല്‍കാനോ തയ്യാറാകാതെ ചൈനയും തുര്‍ക്കിയും ചേര്‍ന്ന് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത് വളരെ ദുരൂഹമാകുകയാണ്.
പാക്കിസ്ഥാനു വേണ്ടിയുള്ള രണ്ടാമത്തെ അത്യാധുനിക പടക്കപ്പല്‍ ചൈന ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ച്ചയാണ് നീറ്റിലിറക്കിയത്. പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച സുഹൃത്തായ തുര്‍ക്കി അവര്‍ക്കുവേണ്ടി മൂന്നാമത്തെ മില്‍ഗം വിഭാഗത്തില്‍ പെട്ട പടക്കപ്പലാണ് ഇസ്താംബുളിലെ നാവിക കപ്പല്‍ശാലയില്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചൈന പാക്കിസ്ഥാനുവേണ്ടിയുള്ള ആദ്യ ടൈപ്പ് 054 പടക്കപ്പല്‍ നിര്‍മിച്ചത്. ഈ വിഭാഗത്തില്‍ പെട്ട ആകെ നാല് പടക്കപ്പലുകളാണ് ചൈന പാക്കിസ്ഥാനു വേണ്ടി നിര്‍മിച്ചു നല്‍കിയത്. തുര്‍ക്കി പ്രസിഡന്റ് രജത് ത്വയിബ് എര്‍ദോഗാനും പാക്കിസ്ഥാനിലെ തുര്‍ക്കി അംബാസിഡറും സംയുക്തമായാണ് മില്‍ഗം ക്ലാസ് പടക്കപ്പലിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. നാല് മില്‍ഗം ക്ലാസ് പടക്കപ്പലുകളാണ് തുര്‍ക്കി പാക് നാവികസേനക്ക് വേണ്ടി നിര്‍മിച്ച് നല്‍കുക.
പാക്കിസ്ഥാന്‍ നാവികസേനയുടെ ഉയര്‍ന്ന ഓഫിസര്‍മാര്‍ അങ്കാറയിലേക്കും ബെയ്ജിങിലേക്കും സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവരാണ്. കഴിഞ്ഞ ഒക്ടോബറില്‍ പാക്കിസ്ഥാന്റെ നാവിക കപ്പലായ സുള്‍ഫിക്കര്‍ തുര്‍ക്കിയിലെ അക്സാസ് തുറമുഖത്തെത്തിയിരുന്നു.
തുര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ എക്സസൈസില്‍ പങ്കെടുക്കാനായിരുന്നു പാക് പടക്കപ്പലിന്റെ യാത്ര. കഴിഞ്ഞ മാര്‍ച്ചില്‍ മറ്റൊരു പാക് നാവിക കപ്പലായ യര്‍മൂക്കും തുര്‍ക്കിയിലെ ഗോള്‍കുക് തുറമുഖം സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി നാവികസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
'പാക്കിസ്ഥാന്‍ നാവികസേനയെ വിപുലപ്പെടുത്തുകയാണ്. ചൈന അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് പാക്കിസ്ഥാന് സഹായങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കുകയാണ് ചൈനീസ് ലക്ഷ്യം' എന്നായിരുന്നു ഇതേക്കുറിച്ച് മുന്‍ ഇന്ത്യന്‍ നേവല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഓപറേഷന്‍സ് ഡയറക്ടര്‍ രഞ്ജിത്ത് ബി റായ് നേരത്തെ പറഞ്ഞത്.
ചൈന, തുര്‍ക്കി, പാക് സഹകരണത്തെ ഇന്ത്യ മാത്രമല്ല ജോ ബൈഡന്റെ അമേരിക്കന്‍ സര്‍ക്കാരും അടുത്ത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തില്‍ ഈ മാസം നടക്കാനിരിക്കുന്ന അമന്‍ 2021 എന്ന നാവികാഭ്യാസവും ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ചൈനക്കും തുര്‍ക്കിക്കും പുറമേ റഷ്യയും ഈ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണ സമിതിയായ എഫ്എടിഎഫ് (Financial Action Task Force) പാക്കിസ്ഥാനെതിരായ ആരോപണത്തില്‍ തീരുമാനമെടുക്കാന്‍ യോഗം കൂടാനിരിക്കയാണ്.
ഫെബ്രുവരി 22 മുതല്‍ 25 വരെ നടക്കുന്ന എഫ്എടിഎഫ് യോഗ കാലത്ത് തന്നെയാവും ഈ നാവികാഭ്യാസവും നടക്കുക. ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ പേരില്‍ എഫ്എടിഎഫ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
https://www.facebook.com/Malayalivartha
























