കര്‍ഷക സമരത്തിന്റെ പരസ്യം അന്താരാഷ്ട്ര ചാനലില്‍.. ഇന്നലെ അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെയാണ് ഇന്ത്യയിലെ കര്‍ഷകസമരത്തെ കുറിച്ച് പരസ്യം പ്രദര്‍ശിപ്പിച്ചത് .. 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്...ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കര്‍ഷക സമരത്തില്‍ രാജ്യാന്തര പ്രമുഖര്‍ ഇടപെട്ടതോടുകൂടി ശക്തമായ പ്രതിരോധം തീര്‍ത്ത് കളം പിടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഒരു പരിധി വരെ വിജയിച്ചുവെങ്കിലും ഈ നീക്കത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്.
മാത്രമല്ല അതേ നാണയത്തില്‍ തിരിച്ചടിനല്‍കാനുള്ള നീക്കങ്ങളും അറിയറയില്‍ നടക്കുന്നുണ്ട് എന്നതിനുള്ള ഉദാഹരണമായി ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തുവരികയാണ്, സമരത്തിന് രാജ്യാന്തര മുഖം കൊണ്ടു വന്ന് കേന്ദ്രത്തെ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യമാണ് സമരക്കാര്‍ക്ക് ഉള്ളത്,
ഇതിന്റെ ഭാഗമായി കോടിക്കണക്കിന് ജനങ്ങള്‍ ടിവിയില്‍ കാണുന്ന അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷകസമരത്തെ കുറിച്ച് പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയാണ് 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ സംപ്രക്ഷേപണം ചെയ്തത്.
ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വൈറലാണ്. മാസങ്ങളായി നടക്കുന്ന കര്‍ഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. 'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മല്‍സരമാണ് സൂപ്പര്‍ബൗള്‍. 100 മില്യണ്‍ ആളുകള്‍ മല്‍സരം കാണുന്നു എന്നാണ് കണക്കുകള്‍. ഇതിനിടെയാണ് കര്‍ഷകസമരം പരസ്യമായി എത്തിയത്. പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ, വലിയ ഈ ക്യാമ്പൈന്റെ ലക്ഷ്യം സമരത്തിന്റെ വിജയം തന്നെയാണോ അതോ മറ്റെന്തെങ്കിലും ഗൂഡ ലക്ഷ്യങ്ങളുണ്ടോ എന്നുള്ളതും സംശയിക്കപ്പെടുന്നുണ്ട്,
ഈ സാഹചര്യത്തില്‍ തന്നെ മഹാ രാഷ്ട്രയിലും ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്, സമരത്തെ പിന്തുണച്ച പ്രമുഖര്‍ക്കെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ അന്വേഷണമാണത്, കര്‍ഷകപ്രതിശഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ദിവസങ്ങള്‍ക്ക് മുന്നെയായിരു്‌നനു സിനിമാസാംസ്‌കാരികകായിക താരങ്ങള്‍ നടത്തിയ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ട്വീറ്റിലൂടെ അറിയിച്ചത്, ഇതില്‍ ഇന്റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
വിരാട് കോഹ്ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതാ മംഗേഷ്‌കര്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, തുടങ്ങിയവരുടെ ട്വീറ്റിലാണ് മഹാരാഷ്ട്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുക. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്.
മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം നടത്തിയ ട്വീറ്റ് ആണോ അതോ വിവാദ കാര്‍ഷിക നിയമത്തില്‍ താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി പോപ് സ്റ്റാര്‍ റിഹാന എത്തിയതിന് പിന്നാലെയാണ് #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകളുമായി ഇന്ത്യന്‍ താരങ്ങള്‍ ട്വിറ്ററില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ നല്‍കിയത്.
ഇവരുടെയെല്ലാം ട്വീറ്റുകളില്‍ സമാനതകളുണ്ടെന്നും അതിനാല്‍ ഇത് മുന്‍ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നുമാണ് അനില്‍ ദേശ്മുഖ് പറയുന്നത്. ഇത സമ്മര്‍ദ്ദത്തിന്റെ ഫലമായുണ്ടായതാണോ എന്നാണ് അന്വേഷിക്കുന്നതെന്നും ദേശ്മുഖ് പറഞ്ഞു.
അതേസമയം തന്നെ കര്‍ഷക സമരത്തെ വിമര്‍ശിക്കുന്ന താരങ്ങളുടെ പ്രവൃത്തി അസഹനീയമെന്നുള്ള പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാവില്ലെന്നും. എല്ലാ രീതിയിലും കര്‍ഷകരുടെ കൂടെയാണെന്നുമായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha
























