വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു... മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആയിരത്തിലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് 1,178 അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിലെ 1,178 അക്കൗണ്ടുകളില്‍ പ്രകോപനപരമായ ഉള്ളടക്കം ഉള്ളവയാണെന്നും ഇവ സത്യവിരുദ്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവയാണെന്നും കേന്ദ്രം പറയുന്നു. ഈ അക്കൗണ്ടുകള്‍ ഖാലിസ്ഥാനിപാകിസ്ഥാനി യൂസേഴ്‌സ് ആണ് കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രം ട്വിറ്ററിന് ഉത്തരവില്‍ പറയുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ആവശ്യം ട്വിറ്റര്‍ അംഗീകരിച്ചിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെ ബഹുമാനിച്ചുകൊണ്ട് തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് കമ്ബനി പ്രതികരിച്ചിരിക്കുന്നത്. ജനുവരി 31നും കേന്ദ്ര ഇലക്‌ട്രോണിക്‌സ്/ഐടി മന്ത്രാലയം ട്വിറ്ററിനോട് ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു.
257 ട്വിറ്റര്‍ ഹാന്‍ഡിലുകളും ഒപ്പം ട്വീറ്റുകളും അടങ്ങിയ പട്ടിക നല്‍കിയ ശേഷം ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇവ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടതിനും സമാനമായ കാരണങ്ങള്‍ തന്നെയാണ് കേന്ദ്രം നല്‍കിയത്. അന്ന് ഇവ താത്കാലികമായി ബ്ലോക്ക് ചെയ്ത ട്വിറ്റര്‍ പിന്നീട് ഇവ അണ്‍ബ്ലോക്ക് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























