ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തിപ്പെട്ടത് ലോക്മാന്യ തിലക് എക്‌സ്പ്രസ് പാസഞ്ചറിന്റെ രണ്ടു കോച്ചുകൾ

ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി. ലോക്മാന്യ തിലക് എക്‌സ്പ്രസ് പാസഞ്ചറിന്റെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. ബിഹാറിലെ ചപ്ര സ്റ്റേഷന് സമീപത്തായാണ് അപകടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ക്രോസിംഗ് നമ്ബര്‍ 65 ലാണ് അപകടം ഉണ്ടായത്.
ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പാളത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള നടപടികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. കോച്ചുകളില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha
























