രാജസ്ഥാനിൽ നഗരസഭ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് നേട്ടം; 48 ഇടങ്ങളില്‍ ഭരണം നേടി കോണ്‍ഗ്രസ്; ബി.ജെ.പി അധികാരം ഉറപ്പിച്ചത് 37 ഇടങ്ങളിൽ

രാജസ്ഥാനിലെ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 48 ഇടങ്ങളില്‍ ഭരണം നേടി കോണ്‍ഗ്രസിന് വന്‍നേട്ടം. 60 നഗരസഭകളില്‍ ബി.ജെ.പി അധികാരത്തിലിരുന്ന സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ ഈ തിരിച്ചുവരവ് 19 നഗരസഭകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. ബാക്കി ഇടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്.
ബി.ജെ.പി ആകെ 37 ഇടങ്ങളിലാണ് അധികാരം ഉറപ്പിച്ചത്. ഇതില്‍ 24 ഇടങ്ങളില്‍ ബി.ജെ.പി ഒറ്റയ്ക്കു ഭരണം നേടി. എന്‍.സി.പിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഓരോ നഗരസഭകളില്‍ വിജയികളായി. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, 9 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയിലേക്കാണു ജനുവരി 28ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്നത്.
ആകെയുള്ള 3095 വാര്‍ഡുകളില്‍ 1197ല്‍ വിജയിച്ച് കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ 1140 സീറ്റില്‍ വിജയിച്ച ബി.ജെ.പിക്കു കൂടുതല്‍ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായി. ഇതോടെ വിജയിച്ച 634 സ്വതന്ത്രരുടെ വോട്ട് ഭരണം നേടുന്നതില്‍ നിര്‍ണായകമായി. ജനുവരി 31നു ഫലമറിഞ്ഞ നഗരസഭകളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ചെയര്‍പഴ്സന്‍, വൈസ് ചെയര്‍പഴ്സന്‍ തിരഞ്ഞെടുപ്പു നടന്നത്.
ഡിസംബറില്‍ നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലും സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ അധികാരം നേടാന്‍ കോണ്‍ഗ്രസിനു സാധിച്ചിരുന്നു. അന്നു തിരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളില്‍ 33ലും അദ്ധ്യക്ഷസ്ഥാനം നേടാന്‍ പാര്‍ട്ടിക്കായപ്പോള്‍ 10 എണ്ണം മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ.
https://www.facebook.com/Malayalivartha
























