ട്വിറ്റർ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിൽ പ്രതികരണമറിയിച്ചു... ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം വിശദമായി പരിശോധിക്കുമെന്നും ട്വിറ്റര്‍...

ട്വിറ്റർ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിക്കുകയാണെന്നും ട്വിറ്റര്‍ അധികൃതർ അറിയിച്ചു. ട്വിറ്ററിന് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ ആ ട്വീറ്റുകള്‍ നീക്കും ചെയ്യും. എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രാദേശിക നിയമങ്ങള്‍ പ്രകാരമുള്ള നിയമലംഘനങ്ങള്‍ നടക്കുകയാണെങ്കില്‍ ആ ട്വീറ്റ് വിത്‌ഹോള്‍ഡ് ചെയ്യുകയാണ് ട്വിറ്റര്‍ സാധരണയായി ചെയ്യുക. ഏതായാലും തങ്ങളുടെ നയങ്ങള്‍ അനുസരിച്ച് വിഷയത്തില്‍ നടപടി ഉണ്ടാകുമെന്നാണ് ട്വിറ്റര്‍ അറിയിച്ചത്.
ഐ.ടി. ആക്ടിലെ 69-എ വകുപ്പു പ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ട്വിറ്ററിന് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. മോദി കര്‍ഷകരുടെ വംശഹത്യക്ക് തയ്യാറാകുന്നു എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഈ അക്കൗണ്ടുകളില്‍ ചിലത് ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ നീക്കം ചെയ്തു. ശേഷം ഇവ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ട്വീറ്റുകള്‍ പലതും വാര്‍ത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവയെല്ലാം തിരികെ കൊണ്ടുവന്നു.
ട്വീറ്റുകള്‍ പുനസ്ഥാപിച്ചതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് അറിയിച്ചത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് പരാമർശിച്ചു. ഖലിസ്താന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍കൂടി മരവിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ട്വിറ്ററിനോട് പറഞ്ഞു. "
https://www.facebook.com/Malayalivartha
























