റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ നടനും ഗായകനുമായ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തു... സിദ്ദുവും സംഘവുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ആരോപിച്ച് കര്‍ഷക നേതാക്കള്‍...

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കയറി കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ കേസില്‍ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പോലീസിന്റെ സെപ്ഷ്യല്‍ സെല്‍ സിദ്ദുവിനെ അറസ്റ്റ് ചെയ്തത്.
കിസാന്‍ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റാരോപിതനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പാരതോഷികം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ആക്ഷേപം അക്രമദിവസം മുതലേ ഉണ്ടായിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
കര്‍ഷക നേതാക്കളുടെ ഈ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങള്‍ ചെങ്കോട്ടയിലുയര്‍ത്തിയതെന്നും പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ല എന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.
ദീപ് സിദ്ദുവിന്റെ നിലപാടിനെ പൂര്‍ണ്ണമായും തള്ളി കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകനായ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു.
ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ച് വിട്ടത് ദീപ് സിദ്ദുവാണ്. ഇതില്‍ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.
https://www.facebook.com/Malayalivartha
























