അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ വി.കെ ശശികലയ്ക്ക് തമിഴ്‌നാട്ടില്‍ ഉജ്ജ്വല സ്വീകരണം

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായ വി.കെ ശശികലയ്ക്ക് തമിഴ്‌നാട്ടില്‍ ഉജ്ജ്വല സീകരണമാണ് അണികള്‍ നല്‍കിയത്. ഭരണകക്ഷിയുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരവേയാണ് തമിഴ് മണ്ണിലേക്ക് ചിന്നമ്മയുടെ മടങ്ങിവരവ്.
താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്നും പൊതു ശത്രുവിനെതിരെ പോരാടുമെന്നും ശശികല പ്രഖ്യാപിച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ശശികലയുടെ മടങ്ങിവരവ്.
ഈ സാഹചര്യത്തില്‍ ശശികലയുടെ മടങ്ങിവരവ് ഭരണകക്ഷിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
പൊതു ശത്രു വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാതിരിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ശശികല ആഹ്വാനം ചെയ്തു. ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ശശികലയുടെ പ്രസംഗം.
കൃഷ്ണഗിരി ജില്ലയിലെ അതിപ്പള്ളി വഴി രാത്രി 10 മണിയോടെയാണ് ശശികല തമിഴ്നാട്ടിലേക്ക് പ്രവേശിച്ചത്. വഴിയില്‍ മണിക്കൂറുകളോളം കാത്ത് നിന്ന അനുയായികള്‍ 'ചിന്നമ്മ' വിളികളോടെയാണ് ശശികലയെ ഊഷ്മളമായി വരവേറ്റത്. ഇതോടെ മണമിക്കൂറുകളോളം കാത്തുനിന്ന അനുയായികള്‍ ആഘോഷം തുടങ്ങി.
താളം മുഴക്കിയും നൃത്തം ചവിട്ടിയുമാണ് ചിന്നമ്മയുടെ മടങ്ങിവരവ് അനുയായികള്‍ ആഘോഷമാക്കിയത് . പുഷ്പ വൃഷ്ടി നടത്തികൊണ്ടാണ് ശശികലയുടെ വാഹനവ്യൂഹത്തെ എതിരേറ്റത്.
https://www.facebook.com/Malayalivartha
























