ഞങ്ങള്‍ ഇരുവരും കൈകള്‍ ചേര്‍ത്ത് വച്ച് സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു; അമ്മായി വരുന്നത് കണ്ടയുടൻ കാമുകനെ ക്ലോസെറ്റിൽ ഒളിപ്പിച്ചു; വീട് പരിശോധിച്ച അമ്മായിയമ്മ അവസാനം ക്ലോസെറ്റ് തുറക്കാൻ ആവശ്യപ്പെട്ടു; ഒടുവിൽ സംഭവിച്ചത് ! പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ

'അണ്‍ഫിനിഷ്ഡ്' എന്ന പ്രിയങ്ക ചോപ്രയുടെ പുസ്തകം വളരെയധികം ശ്രദ്ദേയമാകുകയാണ്. കൗമാരകാലത്തെ രസകരമായ ഒരു അനുഭവങ്ങൾ അടങ്ങുന്നതാണ് പ്രിയങ്കയുടെ പുസ്തകത്തിലുള്ളത് . വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളും നീരീക്ഷണങ്ങളും പുസ്തകത്തിലുണ്ട്. അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂള്‍ പഠനം . ഇന്ത്യനാപോളിസില്‍ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചത്. സ്‌കൂളില്‍ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി. വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക വ്യക്തമാക്കി.
ബോബ് എന്നോടൊപ്പം വീട്ടിലേക്ക് വന്നു. ഞങ്ങള്‍ ഇരുവരും സോഫയിലിരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ നിഷ്‌കളങ്കമായി കൈകള്‍ ചേര്‍ത്ത് വച്ചായിരുന്നു ഇരുന്നിരുന്നത്. അപ്പോഴാണ് അമ്മായി പടികള്‍ കയറി വീട്ടിലേക്ക് കയറിവരുന്നത്. എനിക്ക് പേടിയും പരിഭ്രമവുമായി. ബോബിന് പുറത്തേക്ക് പോകാന്‍ വഴിയില്ല. ഒടുവില്‍ ക്ലോസറ്റ് ചൂണ്ടിക്കാണിച്ച് അതില്‍ പതുങ്ങിയിരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അമ്മായി വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പുസ്തകം തുറന്ന് പഠിക്കുന്നത് പോലെ ഇരുന്നു . എന്റെ മുറിയില്‍ വന്ന് എല്ലായിടത്തും പരിശോധിക്കാന്‍ തുടങ്ങി. ഒടുവില്‍ ക്ലോസറ്റിന്റെ വാതില്‍ തുറക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു . ഞാന്‍ ഭയന്ന് വിറച്ചു. അമ്മായിയാണെങ്കില്‍ കടുത്ത ദേഷ്യത്തിലും. വാതില്‍ തുറന്നപ്പോള്‍ ബോബ് പുറത്തേക്ക് വന്നുവെന്നും പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha
























