കഴുത്തറ്റം ചെളിയില്‍ പൂണ്ട ഒരു ഡസനോളം ആളുകളെ ഒരു മൊബൈല്‍ ഫോണിന്റെ സഹായത്താല്‍ രക്ഷപ്പെടുത്തി ; വേദനയോടെ ആ സംഭവം ഓർത്ത് ഇരുപത്തിയേഴുകാരന്‍ രാകേഷ് ഭട്ട്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞ് മല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ കഴുത്തറ്റം ചെളിയില്‍ പൂണ്ട ഒരു ഡസനോളം ആളുകളെ ഒരു മൊബൈല്‍ ഫോണിന്റെ സഹായത്താല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞ സംഭവം ഓർക്കുകയാണ് രാകേഷ് ഭട്ട് എന്ന ഇരുപത്തിയേഴുകാരന്‍. ജോഷിമത്തിലെ ബാബ ബദ്രി വിശാല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാകേഷ് ഭട്ട് മറ്റ് 11 പേര്‍ക്കൊപ്പം തപോവാനിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ ജോലി ചെയ്യവേയാണ് മഞ്ഞുമല ഇടിഞ്ഞുള്ള ദുരന്തമുണ്ടായത്. പുറത്തേയ്ക്ക് ഓടുവാനുള്ള ശബ്ദം കേള്‍ക്കുന്നതിന്റെ തൊട്ടു പിന്നാലെ അതിശക്തമായി വെള്ളവും ചെളിയും ടണലിനുള്ളിലേക്ക് പ്രവഹിക്കുകയായിരുന്നു. നിമിഷനേരം കൊണ്ടുതന്നെ രാകേഷ് ഭട്ടും കൂട്ടാളികളും ചെളിയില്‍ പുതഞ്ഞു പോകുന്ന അവസ്ഥയുണ്ടായി. ടണലിനുള്ളിലെ ജനനിരപ്പ് ക്രമേണ ഉയരുന്നത് കണ്ട് തൊഴിലാളികള്‍ ജെ സി ബിയുടെ മുകളിലും, ഇരുമ്ബ് കമ്ബികളിലും പിടിച്ച് നില്‍ക്കുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയില്‍ പല ഇടങ്ങളിലായി ചിതറി പോയ തൊഴിലാളികള്‍ ഒന്നിച്ച് ഒരിടത്തേയ്ക്ക് മാറി നിന്നു. അപ്പോഴാണ് ഒരാളുടെ മൊബൈലില്‍ നെറ്റ് വര്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സഹായത്തിനായി ജനറല്‍ മാനേജരുടെ നമ്ബരില്‍ വിളിക്കുകയും അദ്ദേഹം ഫോണ്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് കൈമാറി .
രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെത്തിയ ഐ ടി ബി പിയിലെ ഉദ്യോഗസ്ഥരുമായി ടണലില്‍ കുടുങ്ങിയവര്‍ സംസാരിച്ചു. എന്നാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരുവാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഐ ടി ബി പി ഉദ്യോഗസ്ഥര്‍ കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് വീണു. രാവിലെ പത്തു മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ചെളിയില്‍ കുടുങ്ങിക്കിടന്ന രാകേഷിനും കൂട്ടരും, രക്ഷാ പ്രവര്‍ത്തകര്‍ സമീപത്തെത്തുമ്ബോള്‍ കഴുത്തറ്റം ചെളിയില്‍ തറഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു. രക്തയോട്ടം നിലച്ചതിനാല്‍ അരയ്ക്ക താഴെ അനക്കുവാന്‍ പോലും ആയില്ല, നഖങ്ങള്‍ നീല നിറമാവുകയും ചെയ്തുവെന്നും ഇദ്ദേഹം വേദനയോടെ ഓർക്കുന്നു.
https://www.facebook.com/Malayalivartha
























