മുസ്ളീം പെൺകുട്ടികൾക്ക് ഋതുമതിയായാല്‍ ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം; ഹൈക്കോടതി ഉത്തരവ്

ഇന്ത്യൻ നിയമം അനുസരിച്ച് പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 21 വയസ്സുമാണ് വിവാഹം കഴിക്കുവാനുള്ള പ്രായം. എന്നാൽ മുസ്ലീം വ്യക്തിനിയമം മുൻനിര്‍ത്തി സ്ത്രീയുടെ വിവാഹപ്രായം സംബന്ധിച്ച നിര്‍ണായക ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി. സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ല രചിച്ച 'മുഹമ്മദീയന്‍ നിയമതത്വങ്ങള്‍' എന്ന കൃതിയിലെ 195ആം വകുപ്പനുസരിച്ചും മുസ്ളിം വിവാഹവുമായി ബന്ധമുളള മറ്റ് ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനമാക്കിയാണ് കോടതി ഈ വിധി പ്രസ്‌താവിചിരിക്കുന്നത്.
കൗമാരപ്രായമെത്തിയാൽ മുസ്ളീം പെണ്കുട്ടികൾ വിവാഹത്തിന് യോഗ്യരെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എന്നാൽ, പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹകരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. ഋതുമതിയായതിന്റെ തെളിവില്ലെങ്കില്‍ 15 വയസുളള പെണ്‍കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കും.
ജനുവരി 21ന് വിവാഹിതരായ 36 കാരനും 17 കാരിയായ പെൺകുട്ടിയും നൽകിയ ഹർജിയിലായിരുന്നു ഈ ഹൈ കോടതി വിധി. ഹൈക്കോടതി ജഡ്ജിയായ അൽക്ക സരിനാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹമ്മദീയന്‍ നിയമതത്വങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെയും സ്ഥിരബുദ്ധിയില്ലാത്തവരുടെയും വിവാഹകരാറിന് രക്ഷകര്‍ത്താക്കള്‍ക്ക് അവകാശമുണ്ട്. പെണ്‍കുട്ടിയുടെ വിവാഹത്തിനുളള സ്വാതന്ത്ര്യം മുസ്ളീം വ്യക്തിനിയമപരിധിയില്‍ വരുന്നതാണ് ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ ഇടപെടേണ്ടെന്നും ഇവര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ദമ്പതികള്‍ക്കുളള മൗലികാവകാശം തടയാനാകില്ലെന്നും കോടതി വിധിയില്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























