കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കർഷകർ; ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.. ട്രാക്ടര്‍ റാലിക്കും റോഡ് തടയല്‍ സമരത്തിന് ശേഷം ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനെട്ടിന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ നാലുമണിക്കൂര്‍ മ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്.
സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു. ഫെബ്രുവരി 12 മുതല്‍ പഞ്ചാബ്, ഹരിയാന മാതൃകയില്‍ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഫെബ്രുവരി 14ന് മെഴുക്തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്‍മദിന വാര്‍ഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതല്‍ നാലുവരെ ദേശവ്യാപകമായി ട്രെയിന്‍ തടയുെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























