വിവാദത്തിൽ പ്രതികരിച്ച് കത്വ കേസിലെ ഇരയുടെ കുടുംബം; ലീഗ് അഞ്ചു ലക്ഷം രൂപ നൽകി, അഭിഭാഷക ദീപിക രാജാവത്തിന് ഒന്നലരലക്ഷത്തിലധികവും കുടുംബം നൽകി

കത്വ കൂട്ടബലാൽസംഗ കേസിലെ യൂത്ത് ലീഗിന്റെ പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഇരയുടെ കുടുംബം. 2018ൽ ഡൽഹിയിൽ വെച്ച് ലീഗ്കാർ അഞ്ചുലക്ഷം രൂപ നല്കിയിട്ടുണ്ട്. പണവും ചെക്കുമായിട്ടാണ് നൽകിയതെന്ന് ഇരയുടെ വളര്‍ത്തച്ഛന്‍ പറയുകയുണ്ടായി.
വളര്‍ത്തച്ഛന്റെ സംരക്ഷണത്തില്‍ ആയിരിക്കെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. നിലവിലെ അഭിഭാഷകൻ മുഹമ്മദ് ഫറൂഖിയാണെന്നും കുടുംബം വ്യക്‌തമാക്കി.
മുൻപത്തെ അഭിഭാഷക ദീപിക രജാവത്ത് നിരവധി തവണ ഹാജരാകാതിരുന്നതിനിലാണ് മാറ്റിയതെന്നും ബന്ധുക്കൾ പറയുകയുണ്ടായി. കൂടാതെ ദീപിക രാജാവത്ത് ഒന്നരലക്ഷത്തിലധികം രൂപ വാങ്ങിയെന്നും ബന്ധുക്കൾ പറഞ്ഞു. കത്വ-ഉന്നാവ കേസിലെ പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വാകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha
























