കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുളള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുളള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര. കേരളത്തില്‍ നിന്നുളളര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് മഹാരാഷ്ട്രയുടെ നിര്‍ബന്ധം.
വിമാന മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുമ്പോള്‍ 72 മണിക്കൂറിനുളളിലുളള ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.
വിമാനത്താവളത്തില്‍ സ്വന്തം ചിലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധനയും റെയില്‍വേ സ്റ്റേഷനില്‍ ആന്റി ബോഡി പരിശോധനയുമാണ് നടത്തുക.
നേരത്തെ ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha
























