ലഡാക്കിലെ പാൻഗോഗ് തീരത്ത് നിന്ന് പിന്മാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയായെന്ന് റിപ്പോര്‍ട്ട്.. അതിർത്തി വിഷയത്തിൽ ശാശ്വത പരിഹാരത്തിനായുള്ള ഇന്ത്യയുടെ ശ്രമം വിജയം കാണുമെന്ന് പ്രതീക്ഷ

ഇന്ത്യയുടെ വിദേശ നയവും പ്രതിരോധ നയവും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു വിദേശ ശക്തിയേയോ സംഘടനയെയോ അനുവദിക്കില്ല എന്നതാണ് ..അത്തരം ശ്രമങ്ങൾ നിർവീര്യമാക്കാൻ ഉതകുന്നതെല്ലാം അന്തർദേശിയ തലത്തിൽ നടപ്പാക്കുന്നുമുണ്ട് .ഇന്ത്യയുടേയും റഷ്യയുടെയും ചൈനയുടെയും വിദേശമന്ത്രിമാർ മോസ്‌കോ സംമ്മേളനത്തിൽ വച്ച് നടത്തിയ ചർച്ച കാര്യമായ പുരോഗതിയിലേക്ക് വഴിയൊരുക്കുമോ എന്നതിൽ സംശയം ഉണ്ടായിരുന്നു.
ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് റഷ്യ. എന്നാൽ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തി വിഷയത്തിൽ ഇരുരാജ്യങ്ങളെയും അനുകൂലിച്ചോ പ്രതികൂലിച്ചോ റഷ്യ പരസ്യമായി രംഗത്തുവന്നില്ല. അതിർത്തി വിഷയം ഇരുരാജ്യങ്ങളും തമ്മിൽ തീർക്കേണ്ട കാര്യമാണെന്ന് ജൂണിൽത്തന്നെ അവർ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു നേരേനടന്ന വധശ്രമത്തോടെ, ആഗോള തലത്തിൽ റഷ്യയുടെ പ്രതിച്ഛായയ്ക്ക് കൂടുതൽ ഇടിവുതട്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങളെ പിണക്കാതെ മുന്നോട്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. അതുതന്നെയാണ് പരസ്യമായ ഒരു നിലപാടെടുക്കാതെ, ഇരുരാജ്യങ്ങളെയും പിണക്കാതെ മുന്നോട്ടുപോകാൻ റഷ്യയെ പ്രേരിപ്പിക്കുന്നതും .
ദോക്‌ലാ വിഷയത്തിലും സമാന നിലപാടാണ് റഷ്യ സ്വീകരിച്ചത്.എന്നാൽ ചൈന സ്വയം തിരിച്ചറിഞ്ഞു പിന്മാറുക എന്നത് തന്നെയാണ് ഉചിതമായിട്ടുള്ളത് .അത്തരത്തിൽ ഒരു നീക്കത്തിന് നാളിതുവരെയും ചൈന തയ്യാറായിരുന്നില്ല .എന്നാൽ പൊടുന്നനെ പിൻവാങ്ങാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വന്നതോടെ അതിർത്തി വിഷയത്തിൽ ഒരു ശാശ്വത പരിഹാരത്തിനായി ഉള്ള ഇന്ത്യയുടെ ശ്രമം വിജയം കാണുന്നു എന്ന സൂചനയായി കണക്കാക്കാം
ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷമാണ് സമവായത്തിലേക്ക് നീങ്ങുന്നത്. പാൻഗോഗ് തീരത്ത് നിന്ന് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പിന്മാറും. ലഡാക്കിലെ പാൻഗോഗ് തീരത്ത് നിന്ന് പിന്മാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയായെന്നാണ് റിപ്പോര്‍ട്ട്.
ഒമ്പതാമത് കമാണ്ടര്‍തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും.ഇതോടെ ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷമാണ് സമവായത്തിലേക്ക് നീങ്ങുന്നത്.
പാൻഗോഗ് തീരത്ത് നിന്ന് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പിന്മാറും. വടക്ക്-തെക്ക് മേഖലയിൽ നിന്ന് പിന്മാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അരുകിലെ ഫിങ്കര്‍ എട്ടിലേക്ക് ചൈനീസ് പട്ടാളം പിന്മാറും. ഇത് വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നത് .
ഫിങ്കര്‍ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യൻ പട്ടാളം മാറും. ഫിങ്കര്‍ നാലിൽ പട്രോളിംഗ് പാടില്ല. ഇതാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ ധാരണ എന്നാണ് സൂചന. വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പാര്‍ലമെന്‍റിനെ അറിയിച്ചേക്കും.
ഗൽവാനിൽ തുടങ്ങി പാൻഗോഗ് തീരത്തേക്ക് നിങ്ങിയ ചൈനീസ് പ്രകോപനം കൊവിഡ് കാലത്ത് രാജ്യം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു. ഫിങ്കര്‍ എട്ടിന് സമീപത്തെ നിയന്ത്രണ രേഖയിൽ നിന്ന് എട്ട് കിലോമീറ്റര്‍ ഇന്ത്യഭാഗത്തേക്ക് ചൈനീസ് പട്ടാളം എത്തി. ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയും സൈനിക വിന്യാസം കൂട്ടി. യുദ്ധത്തിനുള്ള ഒരുക്കങ്ങൾ വരെ നടത്തി മിസൈൽ ഉൾപ്പടെയുള്ള ആയുധങ്ങളും എത്തിച്ചു. സമവായ ചര്‍ച്ചക്കുള്ള വാതിലുകൾ തുറന്നത് ഇതോടെയാണ്.
https://www.facebook.com/Malayalivartha
























