ഇന്ത്യയില്‍ കോടിക്കണക്കിന് പേരെ അക്കൗണ്ടില്‍ ചേര്‍ക്കാം; പണമുണ്ടാക്കാം; പക്ഷെ ഇന്ത്യന്‍ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം; സമൂഹമാദ്ധ്യമങ്ങൾക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

സമൂഹമാദ്ധ്യമങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംഭവങ്ങളില്‍ വിവിധ തീരുമാനങ്ങളാണ് ട്വിറ്റെർ സ്വീകരിക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം ഉന്നയിച്ചത് . കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചിരിക്കുന്നത്. 'ട്വിറ്ററോ, ഫേസ്‌ബുക്കോ ലിങ്ക്ഡ്‌ഇന്നോ വാട്‌സപ്പോ ഏത് സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായാലും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിക്കുകയുണ്ടായി . ചോദ്യോത്തരവേളയിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ കോടിക്കണക്കിന് പേരെ അക്കൗണ്ടില്‍ ചേര്‍ക്കാം. പണമുണ്ടാക്കാം. പക്ഷെ ഇന്ത്യന്‍ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. അമേരിക്കയിലെ ക്യാപിറ്റോളില്‍ ആക്രമണം നടന്നപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പടെ സമൂഹമാദ്ധ്യമങ്ങള്‍ പൊലീസ് അന്വേഷണത്തിനൊപ്പം നിന്നു. എന്നാല്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണ് നില്‍ക്കുന്നത്. നമ്മുടെ അഭിമാനമാണ് ചെങ്കോട്ട. ഈ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സമൂഹമാദ്ധ്യമങ്ങളെ ബഹുമാനിക്കുന്നതായും വിലമതിക്കുന്നതായും എന്നാല്‍ തെറ്റായ വാര്‍ത്തയും അക്രമവും പടരാന്‍ സമൂഹമാദ്ധ്യമങ്ങള്‍ ഇടയാക്കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
കേന്ദ്രം ചൂണ്ടിക്കാട്ടിയ 1178 അക്കൗണ്ടുകള്‍ ട്വിറ്ററുകള്‍ പൂര്‍ണമായും നീക്കം ചെയ്തില്ലായിരുന്നു. 583 അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ നീക്കിയത്. മറ്റ് അക്കൗണ്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെ ബാധിക്കുമെന്നതിനാല്‍ നീക്കാനാകില്ലെന്നാണ് ട്വിറ്റര്‍ നിലപാടെടുത്തത്. ഖാലിസ്ഥാന്‍ വാദത്തെയും പാകിസ്ഥാനെയും പിന്തുണയ്‌ക്കുന്നതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാല്‍ മാദ്ധ്യമപ്രവര്‍ത്തകരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാദ്ധ്യമ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ അധികൃതരും കേന്ദ്ര ഐടി മന്ത്രാലയവും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി.
https://www.facebook.com/Malayalivartha
























