ലഡാക്കിലെ പാങ്കോംഗ് തീരത്തുനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്മാറും ; ഔദ്യോഗികമായി അറിയിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യ- ചൈന സംഘര്‍ഷങ്ങളില്‍ ഒടുവിൽ പരിഹാരമാകുന്നു. ലഡാക്കിലെ പാങ്കോംഗ് തീരത്തുനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്മാറുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരിക്കുകയാണ് . പാര്‍ലമെന്‍റിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് സേന ഫിംഗര്‍ എട്ടിലേയ്ക്കും ഇന്ത്യന്‍ സേന ഫിംഗര്‍ മൂന്നിലേക്കുമാണ് പിന്മാറുന്നത്.പിന്മാറ്റത്തിനുശേഷം ഇരുരാജ്യങ്ങളും യോഗം ചേരുമെന്നാണ് വിവരം . അതെ സമയം കൂടുതല്‍ ഇടങ്ങളിലെ പിന്മാറ്റം യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മില്‍ പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് സൈന്യത്തിന്റെ പിന്മാറ്റം.
ഒരു വർഷമായി ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം കനക്കുകയായിരുന്നു. പല ഘട്ടങ്ങളിലും പ്രശ്നം വളരെയധികം ദോഷമായി മാറിയിരുന്നു. നേതാക്കന്മാർ തമ്മിൽ നിരവധി ചർച്ചകൾ ഈ വിഷയത്തിൽ നടന്നിരുന്നു. ഇപ്പോൾ ചൈന പിന്മാറുന്നു എന്ന വിവരം ഔദ്യോഗികമായി രാജ്‌നാഥ് സിങ് അറിയിച്ചതോടെ അത് വിശ്വസനീയമാകുകയാണ്.
https://www.facebook.com/Malayalivartha
























