തപോവൻ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു... ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതാണ് കാരണം...

ഉത്തരാഖണ്ഡിലെ ചമോലിയിൽ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വെച്ചു. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവാന്‍ പറഞ്ഞതായാണ് വിവരം. നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവർത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റുകയാണ്.
ഇനി അറിയിപ്പുണ്ടാകുന്നതു വരെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിർദ്ദേശം. മലയിടിച്ചിലിനെ തുടര്‍ന്ന് അളകനന്ദ ദൗലിഗംഗ നദിയിലെ ജലനിരപ്പുയര്‍ന്നിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേഖലയിലെ ജലവൈദ്യുത നിലയങ്ങള്‍ വെള്ളത്തിനടിയിൽ പെട്ടിരുന്നു. അഞ്ച് പാലങ്ങളും ഒലിച്ചു പോയിരുന്നു. മിന്നൽ പ്രളയത്തിൽ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനായുള്ളത്.
തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. തപോവാനിലെ നിര്‍മ്മാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തില്‍ 30 ഓളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. മൂന്ന് ദിവസമായി ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇതാണ് താത്ക്കാലികമായി അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























