നിലപാട് വ്യക്തമാക്കി ഇന്ത്യ .. . രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കും. .. ഒരു നുള്ള് മണ്ണ് പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ല... ഇന്ത്യന്‍ സൈന്യം പാങ്കോങ്ങില്‍ നൽകിയത് ശക്തമായ തിരിച്ചടി .

ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കും. ഒരു നുള്ള് മണ്ണ് പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ല. ഇന്ത്യന്‍ സൈന്യം പാങ്കോങ്ങില്‍ നൽകിയത് ശക്തമായ തിരിച്ചടി . ചൈനയെ പ്രതിരോധിച്ച് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും സൈനികബലം ശക്തമാക്കുകയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ഒരു നുള്ള് മണ്ണ് പോലും ചൈനയ്ക്ക് വിട്ടുകൊടുക്കില്ല.
പാങ്ങോങ് തടാക തീരത്ത് ഇന്ത്യന്‍ സേന ശക്തമായ വെല്ലുവിളിയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസഭായില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ പിന്മാറാന്‍ ഇന്ത്യന്‍- ചൈന സേനകള്‍ ധാരണയായി.
ഇന്ത്യന്‍സേന ഉയരങ്ങളില്‍ നിലയുറപ്പിച്ചതോടെ പൂര്‍ണമായും പിന്മാറ്റത്തിന് ചൈന തയ്യാറാവുകയായിരുന്നു. അതിര്‍ത്തിയില്‍ പിന്മാറാന്‍ ഇന്ത്യന്‍- ചൈന സേനകള്‍ ധാരണയായി. ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്കും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കും പിന്മാറും. വടക്കന്‍ തീരത്ത് നിന്നുളള സേനാ പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരും.
ഇന്ത്യയുടെ പരമാധികാരം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലേക്കും എത്താന്‍ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ പ്രജ്ഞാബദ്ധമാണ്. ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയത്.
നമ്മുടെ ധാരണകള്‍ക്ക് വിപരീതമായി ചൈന നിയന്ത്രണ മേഖലയിലേക്ക് വലിയ തോതില്‍ സേനയെ അയച്ചു. ചൈനയെ പ്രതിരോധിച്ച് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും സൈനികബലം ശക്തമാക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനയുടെ നടപടികള്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്.
ചൈന വലിയ തോതില്‍ സൈനികനീക്കം നടത്തി. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. അതേസമയം അതിര്‍ത്തിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനമായെങ്കിലും ചില കാര്യങ്ങളില്‍ കൂടി ചൈനയുമായി ധാരണയില്‍ എത്തേണ്ടതുണ്ടെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ അയല്‍ക്കാരെ ഭീഷണിപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച യുഎസ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സമാധാനപരമായ പരിഹാരത്തിന് പിന്തുണ അറിയിക്കുകകയും ചെയ്തത് ഇന്ത്യയ്ക്ക് കുത്തായിരുന്നു. അയല്‍ക്കാരെ നിരന്തമായി ഭീഷണിപ്പെടുത്തുന്ന ബീജിങ് മാതൃക തങ്ങളെ ആശങ്കപ്പെടുത്തുന്നു.
ഇന്‍ഡോ-പസഫിക് സാഹചര്യങ്ങളില്‍ എല്ലാ ഘട്ടത്തിലെന്ന പോലെ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കും. പങ്കാളികള്‍ക്കൊപ്പം നില്‍ക്കും. പങ്കിട്ട അഭിവൃദ്ധി, സുരക്ഷ, മൂല്യങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ സഖ്യകക്ഷികള്‍ക്കൊപ്പം നില്‍ക്കും' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാക്താവ് നെഡ് പ്രൈസ് പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളില്‍ സമാധാനപരമായ പരിഹാര ശ്രമങ്ങളെ യുഎസ് പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ-ചൈന തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ച് നെഡ് പ്രൈസ് പറഞ്ഞു. സ്ഥിഗതികള്‍ തങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന ചര്‍ച്ചകളെ സംബന്ധിച്ച് തങ്ങള്‍ക്ക് അറിയാം. നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കും സാമാധാനപരമായ തര്‍ക്കപരിഹാര ചര്‍ച്ചകളേയും യുഎസ് പിന്തുണയ്ക്കുമെന്നും നെഡ് പ്രൈസ് കൂട്ടിച്ചേര്‍ത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ചും പ്രൈസ് പരാമര്‍ശിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം വിശാലവും ബഹുമുഖവുമാണെന്നും അമേരിക്ക പറഞ്ഞത് രാജ്യത്തിനുള്ള പിന്തുണയായി.
https://www.facebook.com/Malayalivartha
























