Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ലഡാക്കിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സേനാ പിന്മാറ്റം... പരമ്പരാഗത മേഖലകളില്‍ ഇരു രാജ്യങ്ങളും പട്രോളിങ് അടക്കം എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും തല്‍ക്കാലം നിര്‍ത്തിവെക്കും

12 FEBRUARY 2021 06:31 AM IST
മലയാളി വാര്‍ത്ത

നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ലഡാക്കിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സേനാ പിന്മാറ്റം. കിഴക്കന്‍ ലഡാക്കിലെ പാങ്ങോങ് തടാകത്തിന്റെ തെക്കും വടക്കും തീരപ്രദേശത്തുനിന്ന് സേനകള്‍ പിന്മാറുന്ന കാര്യത്തില്‍ രണ്ടു രാജ്യങ്ങളും ധാരണ ഉണ്ടാക്കിയെന്നും പിന്മാറ്റം തുടങ്ങിക്കഴിഞ്ഞെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അറിയിച്ചു.

 

പാങ്ങോങ് തടാക മേഖലയാണ് ഇരുസേനകളുടേയും സംഘര്‍ഷ കേന്ദ്രമായി നിന്നത്. ചൈനയുടെ പീപ്ള്‍സ് ലിബറേഷന്‍ ആര്‍മി 'ഫിംഗര്‍ 8' എന്ന പര്‍വത ശിഖരത്തിനു കിഴക്കു മാറി തെക്കന്‍ തീരത്തു മാത്രം നിലയുറപ്പിക്കും. 'ഫിംഗര്‍ 3'ക്കു സമീപത്തെ ധന്‍സിങ് ഥാപ്പ സ്ഥിരം താവളത്തില്‍ ഇന്ത്യന്‍ സേന കേന്ദ്രീകരിക്കും. പരസ്പര ബന്ധം വല്ലാതെ ഉലച്ചതിനൊടുവില്‍ അതിര്‍ത്തി സംഘര്‍ഷം കുറക്കുന്നതിന് എത്തിച്ചേര്‍ന്ന ധാരണ ഇപ്രകാരമാണ്:

 



കഴിഞ്ഞ ഏപ്രില്‍ അവസാനം മുതല്‍ ഉണ്ടാക്കിയ എല്ലാ നിര്‍മിതികളും നീക്കും. പരമ്പരാഗത മേഖലകളില്‍ ഇരു രാജ്യങ്ങളും പട്രോളിങ് അടക്കം എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും തല്‍ക്കാലം നിര്‍ത്തിവെക്കും. ചര്‍ച്ചകള്‍ക്കു ശേഷം മാത്രം പുനരാരംഭിക്കും. മുന്നണി മേഖലകളിലെ സേനാ വിന്യാസം ഘട്ടംഘട്ടമായി, ഏറ്റവും നേരത്തേ പിന്‍വലിക്കും.

മുന്‍കാല ഉഭയകക്ഷി ധാരണകള്‍ മാനിക്കും. രണ്ടു ദിവസത്തിനകംതന്നെ മുതിര്‍ന്ന സേനാ മേധാവികളുടെ അടുത്ത യോഗം വിളിച്ച് ബാക്കിനില്‍ക്കുന്ന വിഷയങ്ങള്‍ പരിഹരിക്കും.ചൈനയുമായി നടത്തിയ ചര്‍ച്ചകളില്‍ ഇന്ത്യ ഒന്നും വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി വിശദീകരിച്ചു. ഒരിഞ്ചു ഭൂമി പോലും മറ്റാരും കൈയടക്കാന്‍ അനുവദിക്കില്ല.

 



ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം ചൈനക്ക് ബോധ്യപ്പെട്ടിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനു മുമ്ബത്തെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

ഏറെ മോശമായ സാഹചര്യങ്ങള്‍ക്കിടയിലും സേന കാണിച്ച കരുത്തിനും അര്‍പ്പണത്തിനും പ്രതിരോധ മന്ത്രി നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ സേനാ വിന്യാസം വര്‍ധിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (15 minutes ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (26 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (38 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (2 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

Malayali Vartha Recommends