ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ഥികളെ മംഗളൂരു ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തു....

ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ 11 മലയാളി വിദ്യാര്‍ഥികളെ മംഗളൂരു ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസില്‍ മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുന്നത്.
ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട. കാസര്‍കോട്, മലപ്പുറം ജില്ലകളിലെ പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ജൂനിയറായ അഞ്ച് പേരെ ക്രൂരമായി റാഗ് ചെയ്തത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാര്‍ഥികളെയാണ് 11 അംഗ മലയാളി വിദ്യാര്‍ഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച് വിദ്യാര്‍ഥികളും ചേര്‍ന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്മെന്റിന് പരാതി നല്‍കുകയായിരുന്നു. മാനേജ്മെന്റാണ് പോലീസിനെ വിവരമറിയിച്ചത്.18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
https://www.facebook.com/Malayalivartha
























