കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ സംഭവിക്കുന്നത്; അത്ഭുതത്തോടെ ലോകാരോഗ്യ സംഘടന

കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ അത് സംഭവിച്ചു. അത്ഭുതത്തോടെ ലോകാരോഗ്യ സംഘടന. വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ചു ലോകം. വീണ്ടും ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുകയായിരുന്നു . കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ കൊറോണ കേസുകൾ തുടർച്ചയായി കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയായ ഡോ. റോഡെറിക്കോ ഒഫ്രിൻ പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യയുടെ തീവ്രത കണക്കിലെടുക്കുമ്പോൾ കേന്ദ്രസർക്കാരിന് അഭിമാനിക്കാമെന്ന് റോഡെറിക്കോ ഒഫ്രിൻ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ ജാഗ്രതയും അച്ചടക്കവും കരുത്തും ഫലം കണ്ടു. വെറും 22 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 6 മില്യൺ ആളുകൾക്ക് വാക്‌സിൻ നൽകി. ഏറ്റവും വേഗത്തിൽ 60 ലക്ഷം പേർക്ക് വാക്‌സിൻ നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഒഫ്രിൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇതുവരെ 70,17,114 ആളുകൾ വാകസിൻ സ്വീകരിച്ചു. വികസിത രാജ്യങ്ങൾക്കുപോലും സാധിക്കാത്ത നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 70 ലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകാൻ 26 ദിവസങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നതെങ്കിൽ അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും വേണ്ടി വന്നിരുന്നു.
https://www.facebook.com/Malayalivartha
























