പശ്ചിമബംഗാളിൽ തന്റെ വരവ് വെറുതെയല്ല; മമതാ ബാനർജിയുടെ ഭരണത്തെ തൂത്തെറിയും ; വെല്ലുവിളിച്ച് അമിത് ഷാ

മമതാ ബാനർജിയെ വെല്ലുവിളിച്ച് അമിത് ഷാ. പശ്ചിമബംഗാളിൽ തന്റെ വരവ് വെറുതെയല്ല എന്ന വെല്ലുവിളി വീണ്ടും ഉയർത്തി അമിത്ഷാ രംഗത്ത്. തന്റെ വരവ് പശ്ചിമ ബംഗാളിനെ സ്വന്തമാക്കാനെന്ന് ഉറപ്പിച്ച് പറഞ്ഞ് അമിഷ് ഷാ. താൻ ബംഗാളിൽ പ്രചാരണത്തിന് എത്തിയത് മമതാ ബാനർജിയുടെ ഭരണത്തെ തൂത്തെറിയാനാണെന്ന് തുറന്നു പറഞ്ഞാണ് പ്രമുഖ മാദ്ധ്യമ കോൺക്ലേവിൽ പ്രമുഖ വ്യക്തികളെയടക്കം അമിഷ് ഷാ അമ്പരപ്പിച്ചത്. ഒരു സംസ്ഥാനത്തെ അധ:പ്പതിപ്പാക്കാവുന്നതിന്റെ അങ്ങേയറ്റത്തേക്കാണ് മമത ബാനർജി കൊണ്ടുപോയത്എന്നും അദ്ദേഹം പറഞ്ഞു. അതിർത്തിഭാഗത്തെല്ലാം മതഭീകരതയും നുഴഞ്ഞുകയറ്റവും കള്ളക്കടത്തും പ്രോത്സാഹിപ്പിച്ചു. പ്രതിപക്ഷത്തെ ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കാത്ത മമത പ്രവർത്തകരെ കൊന്നുതള്ളാനും കൂട്ടുനിൽക്കുന്നു. ഇതിനെതിരെ പശ്ചിമബംഗാളിലെ പ്രബുദ്ധ ജനത ബി.ജെ.പിക്കൊപ്പം നിൽക്കാൻ പോവുകയാണ്.’ അമിത് ഷാ തുറന്നടിച്ചു.
ജനങ്ങൾക്ക് സുവർണ്ണ ബംഗാളാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്. പൂർവ്വിക ബംഗാളിന്റെ എല്ലാ ഗരിമയോടെയും പശ്ചിമബംഗാൾ ഉയർത്തെഴുന്നേ ൽക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. വരാൻ പോകുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരേ കടുത്ത വിമർശനവുമാണ് കേന്ദ്ര മന്ത്രി അമിത് ഷാ ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാൻ പോകുന്ന ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പെന്നാണ് അമിത് ഷാ പറഞ്ഞത്. ഉത്തര ബംഗാളിലെ കൂച്ച് ബെഹാറിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചർച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























