അടുത്ത സീസണില്‍ ഐപിഎലിലെത്താന്‍ ശ്രമിക്കും; എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം; പ്രതീക്ഷയോടെ ശ്രീശാന്ത്

ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ വരെ എത്തിയിട്ടും അവിടെ നിന്നും ശ്രീശാന്ത് പുറത്തായിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതീക്ഷ നഷ്ടപ്പെടാതെയിരിക്കുകയാണ് അദ്ദേഹം. ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎലിലെത്താന്‍ ശ്രമിക്കുമെന്നും എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാമെന്നും ശ്രീശാന്ത് പറഞ്ഞു .
വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യമെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292 ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തത്.ആകെ 292 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുക. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha
























