Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കി... ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്.

12 FEBRUARY 2021 01:04 PM IST
മലയാളി വാര്‍ത്ത

ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഉയർന്ന സോഷ്യൽ മീഡിയ വിപ്ലവം മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ പ്രചോദനം നല്കുന്നതിനോടൊപ്പം തന്നെ വിവിധ രാജ്യത്തുള്ളവരുടെ പൊതുവായ അഭിപ്രായങ്ങൾ മുഖ്യധാരയിൽ എത്തിക്കുന്നതിനും അത്തരത്തിൽ ബൃഹത്തായ പല ആശയങ്ങളും ഉരുത്തിരിഞ്ഞു വരുന്നതിനും കാരണമാകുന്നു .

എന്നാൽ ഒരു രാജ്യത്ത് കലാപ സാഹചര്യമോ അത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാവുകയോ ,ഉണ്ടാകാൻ കാരണമാകുകയോ ചെയ്യുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില ശക്തികൾ ഇടപെടുകയോ അതിനായി ചില വ്യക്തികളെ ചട്ടുകമാക്കുകയോ ചെയ്യുമ്പോൾ അത് ഗുരുതരമായ പ്രശ്നമായി തീരുന്നു .

ഈ ഇരട്ടത്താപ്പ് നയം അനുവദിക്കില്ല .ഇന്ത്യയിൽ ഒരു നയം അമേരിക്കയിൽ മറ്റൊരു നയം .ഇതെങ്ങനെ
ശരിയാകും .എല്ലാ രാജ്യത്തും അവിടുത്തെ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ ഉള്ള നടപടിക്രമങ്ങൾ ഉണ്ട് .അത് പാലിക്കാൻ എല്ലാ സാമൂഹ്യമാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ട് .ആഗോളവൽക്കരണത്തിന്റെ
ഭാഗമായി ഉയർന്ന സോഷ്യൽ മീഡിയ വിപ്ലവം മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ പ്രചോദനം നല്കുന്നതിനോടൊപ്പം തന്നെ വിവിധ രാജ്യത്തുള്ളവരുടെ പൊതുവായ അഭിപ്രായങ്ങൾ മുഖ്യധാരയിൽ എത്തിക്കുന്നതിനും അത്തരത്തിൽ ബൃഹത്തായ പല ആശയങ്ങളും ഉരുത്തിരിഞ്ഞു വരുന്നതിനും കാരണമാകുന്നു .

എന്നാൽ ഒരു രാജ്യത്ത് കലാപ സാഹചര്യമോ അത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാവുകയോ ,ഉണ്ടാകാൻ കാരണമാകുകയോ ചെയ്യുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില ശക്തികൾ ഇടപെടുകയോ അതിനായി ചില വ്യക്തികളെ ചട്ടുകമാക്കുകയോ ചെയ്യുമ്പോൾ അത് ഗുരുതരമായ പ്രശ്നമായി തീരുന്നു .

ഇന്ത്യൻ സർക്കാരിനെ താറടിച്ചു കാണിക്കുന്ന തരത്തിൽ അവരെ പ്രതികൂട്ടിൽ നിർത്തുകയും സാമൂഹ്യ വിചാരണ ചെയ്യുകയും അവരുടെ നയങ്ങൾ എല്ലാം ഇന്ത്യയിലെ കർഷകരുടെ പൊതുതാല്പര്യത്തിനു ഘടകവിരുദ്ധമാണ് എന്ന് വരുത്തിത്തീർക്കുകയും ചെയ്ത നടപടിയാണ് ഒടുവിൽ വിവാദമായത്

.ഇത്തരത്തിലുള്ള മോശം പ്രവണതകൾക്കായി സാമൂഹ്യ മാധ്യമങ്ങളും കൂട്ട് നിൽക്കുമ്പോൾ അതിനെതിരെ കേന്ദ്ര സർക്കാർ നിയമ സംവിധാനം ഉപയോഗിക്കുകയായിരുന്നു .

ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് കമ്പനി. സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 97 ശതമാനത്തോളം അക്കൗണ്ടുകളും ട്വിറ്റര്‍ വിലക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുകയാണെന്ന ഹാഷ് ടാഗുകള്‍ അടക്കമുള്ള അക്കൗണ്ടുകള്‍ക്കാണ് വിലക്ക്.

പാക്, ഖാലിസ്ഥാനി ബന്ധം ആരോപിക്കപ്പെടുന്ന ട്വിറ്റര്‍ ഹാൻഡിലുകളും വിലക്കിയവയുടെ പട്ടികയിലുണ്ട്.കര്‍ഷക സമരവുമായി ബന്ധപ്പെട്ട് 1435 അക്കൗണ്ടുകള്‍ വിലക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനാണ് തങ്ങള്‍ ഊന്നൽ കൊടുക്കുന്നതെന്നും അക്കൗണ്ടുകള്‍ വിലക്കാൻ സാധിക്കില്ലെന്നും അറിയിച്ച് ട്വിറ്റര്‍ പ്രസ്താവനയിറക്കുകയായിരുന്നു.

എന്നാൽ ആവശ്യത്തിനു വഴങ്ങിയില്ലെങ്കിൽ കമ്പനിയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ വിലക്കിയതെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.വിഷയത്തിൽ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിൽ ദിവസങ്ങളായി തര്‍ക്കം തുടരുകയായിരുന്നു.

എന്നാൽ ഐടി സെക്രട്ടറി അജയ്പ്രകാശ് സാവേയും ട്വിറ്ററിൻ്റെ ഉന്നത ഉദ്യോഗസ്ഥരായ മോണിഖ് മീഷ്, ജിം ബേക്കര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ ഭൂരിപക്ഷം അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ശേഷിക്കുന്ന യൂസര്‍മാര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.സര്‍ക്കാര്‍ ആവശ്യപ്പെട്ട പട്ടികയിലെ 1178 അക്കൗണ്ടുകള്‍ക്ക് ഖാലിസ്ഥാനി സംഘടനകളുമായോ പാകിസ്ഥാനുമായോ ബന്ധമുണ്ടെന്നാണ് ആരോപണം.

ശേഷിക്കുന്ന 220 അക്കൗണ്ടുകള്‍ക്കെതിരെ സര്‍ക്കാര്‍ വിലക്ക് ആവശ്യപ്പെട്ടത് വിവാദ ഹാഷ്ടാഗ് ഉപയോഗിച്ചതിൻ്റെ പേരിലായിരുന്നു. അതേസമയം, സിപിഎം നേതാവ് മുഹമ്മദ് സലിമിൻ്റെയും കാരവൻ മാസികയുടെയും അടക്കമുള്ള അക്കൗണ്ടുകള്‍ക്ക് നിലവിൽ വിലക്കില്ല.

ട്വിറ്ററിൻ്റെ നടപടിയെ കേന്ദ്രസര്‍ക്കാരും സ്വാഗതം ചെയ്തിട്ടുണ്ട്.മുൻപ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം പാലിക്കാൻ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. എന്നാൽ യുഎസിലെ ക്യാപിറ്റോള്‍ ഹിൽ സംഭവത്തിലും ചെങ്കോട്ടയിൽ അതിക്രമിച്ചു കടന്ന സംഭവത്തിലും രണ്ട് തരത്തിലാണ് ട്വിറ്റര്‍ നടപടിയെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാദ ഹാഷ്ടാഗിൻ്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമസ്വാതന്ത്ര്യമോ ആയി കാണാൻ കഴിയില്ലെന്നും ഇത് പ്രകോപനമുണ്ടാക്കാനുള്ള നീക്കമാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിര്‍ദേശം കമ്പനി അനുസരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ട്വിറ്ററിൻ്റെ നടപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (15 minutes ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (26 minutes ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (38 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (1 hour ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (2 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (2 hours ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (2 hours ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (2 hours ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (2 hours ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

Malayali Vartha Recommends