നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അച്ചട്ടായി; അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജ്യോത്സവും വശമുണ്ടോ..? ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോൾ പലർക്കെങ്കിലും തോന്നിയത് ഇങ്ങനെയാവാം. അതിന് കാരണവും ഉണ്ട്.
കഴിഞ്ഞ മുപ്പത് ദിവസത്തിനിടെ മൂന്ന് തവണയാണ് മോദി അസം സന്ദർശിച്ചത്. തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ നടക്കും എന്നാണ് പ്രധാനമന്ത്രി അന്ന് പ്രവചിച്ചത്.
മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടം മാര്‍ച്ച് 27-നും, രണ്ടും മൂന്നും ഘട്ടങ്ങള്‍ ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലും നടക്കും.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിക്കും മുൻപ് തന്നെ പ്രധാനമന്ത്രി തീയതി പ്രഖ്യാപിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha