വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഹൈദരാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകുന്നേരം യുവതിയുടെ സ്വന്തം വീട്ടില്‍ വച്ചാണ് കത്തി ഉപയോഗിച്ച് അക്രമി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ നിന്നും മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടനില തരണം ചെയ്തതായും പൊലീസ് അറിയിക്കുകയുണ്ടായി. ഒരു പ്രമുഖ ബ്യൂട്ടി ആന്റ് ഹെയര്‍സ്റ്റൈലിങ് സലൂണില്‍ ജോലി ചെയ്യുന്ന അക്രമിയെ ഏകദേശം രണ്ട് വര്‍ഷത്തോളമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണമെന്നാണ് അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha